ഇന്ന് നിരവധി ആളുകൾ അനുഭവിക്കുന്ന പ്രശ്നമാണ് പല്ലുവേദന. അണുബാധ, ഇനാമൽ പൊളിഞ്ഞിളകൽ, കാവിറ്റി തുടങ്ങി നിരവധി കാരണങ്ങൾ പല്ലുവേദനയ്ക്ക് കാരണമാകാറുണ്ട്. അത്തരത്തിൽ പല്ലുവേദനയെ ചെറുക്കാൻ ചില കാര്യങ്ങൾ പരിചയപ്പെടാം.
പല്ലുവേദന അകറ്റാൻ ഏറ്റവും പ്രധാനമായ മാർഗ്ഗമാണ് ഗ്രാമ്പു. ഗ്രാമ്പു ഉപയോഗിക്കുന്നതു വഴി പല്ലുകളിലെ ബാക്ടീരിയകളെ നശിപ്പിക്കാനും മോണയിലെ നീര് കുറയ്ക്കാനും സാധിക്കും. അടുത്ത മാർഗമാണ് വെളുത്തുള്ളി. ആൻറി ബാക്ടീരിയൽ ഗുണങ്ങളേറെ അടങ്ങിയ വെളുത്തുള്ളി ബാക്ടീരിയകളെ നശിപ്പിക്കുന്നതിനോടൊപ്പം വേദനസംഹാരി കൂടിയായി പ്രവർത്തിക്കും. വെളുത്തുള്ളി അരച്ചതിനുശേഷം കുറച്ച് ഉപ്പ് ചേർത്ത് പല്ലിൽ പുരട്ടുന്നത് നല്ലതാണ്.
Also Read: കോട്ടയത്തും ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ : വിദ്യാർത്ഥിനി ആശുപത്രിയിൽ
പല്ലുവേദന നിയന്ത്രിക്കാൻ ഉത്തമ മാർഗങ്ങളിലൊന്നാണ് ഉപ്പുവെള്ളം കൊണ്ട് വായ കഴുകുന്നത്. വായയിൽ ഉണ്ടാകുന്ന മുറിവുകൾ ഉണക്കാനും നീര് കുറയ്ക്കാനും ഉപ്പുവെള്ളത്തിന് സാധിക്കും.
പല്ലുവേദനയോടൊപ്പം വായനാറ്റം അകറ്റാൻ പേരവെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്. വെള്ളത്തിൽ പേരയില ചേർത്ത് നന്നായി തിളപ്പിച്ചതിനുശേഷം ഉപയോഗിക്കാം.
Post Your Comments