ഗാസിയാബാദ്: കര്‍ണാടകയ്ക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തി ഗാസിയാബാദ്. മോദി നഗറിലെ ജിന്നി ദേവി കോളേജാണ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം നിര്‍ബന്ധമാക്കിയത്. അതേസമയം, ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
Read Also:കാണാനെത്തിയവരെ അഭിവാദ്യം ചെയ്യുന്ന ശ്രീനിവാസന്റെ ചിത്രം വൈറൽ: വേഗം സുഖമാകട്ടെയെന്ന് സോഷ്യൽ മീഡിയ
കോളേജ് പരിസരത്ത് ടാബ്ലെറ്റുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം.
‘ ഞങ്ങള്‍ കോളേജ് പരിസരത്ത് ടാബ്ലെറ്റുകള്‍ വിതരണം ചെയ്യുകയായിരുന്നു. ഇതിനിടെ, ഏതാനും ചില വിദ്യാര്‍ത്ഥിനികള്‍ യൂണിഫോം ധരിക്കാതെ ഹിജാബും ധരിച്ചാണ് കോളേജില്‍ എത്തിയത്. ഈ ഡ്രസ് കോഡ് മാറ്റണമെന്നും, കോളേജിനുള്ളില്‍ യൂണിഫോം ധരിക്കണമെന്നും വിദ്യാര്‍ത്ഥിനികളോട് ഞങ്ങള്‍ നിര്‍ദ്ദേശിച്ചു’, കോളേജ് അധികൃതര്‍ പറഞ്ഞു.
എന്നാല്‍, കോളേജ് അധികൃതര്‍ വിലക്കിയതിനു പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി റോഡിലേക്കിറങ്ങി.
Post Your Comments