KeralaLatest NewsNews

അതി ശക്തമായ മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ചേർത്തല താലൂക്കിനും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്:  ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംത്തിട്ട, വയനാട്, ഇടുക്കി ജില്ലകളാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.

read also:  5 കോടി തന്നാല്‍ കുട്ടിയെ തരാം: 20 ലക്ഷത്തിന് ‘ഡീല്‍’ വച്ച് പ്രതികളെ വിദഗ്ധമായി കുടുക്കി പൊലീസ്

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ വിവിധ സ്‌കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതിനാലും പല സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും ചേർത്തല താലൂക്കിനും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button