Latest NewsNewsLife StyleFood & CookeryHealth & Fitness

രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് അത്ര നല്ലതല്ല

വെറും വയറ്റില്‍ കാപ്പി പലരുടെയും ഒരു ശീലമാണ്. എന്നാല്‍, കാപ്പി രാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം പറയുന്നത്. രാവിലെ ശരീരത്തിലെ കോര്‍ട്ടിസോള്‍ അളവ് ഉയര്‍ന്ന് നില്‍ക്കും. രക്തത്തിലെ പഞ്ചസാര നിരക്ക് താഴുക, മാനസിക സംഘര്‍ഷം തുടങ്ങിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് കോര്‍ട്ടിസോള്‍.

Read Also : ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച്‌ ശുഭപ്രതീക്ഷ പകരുന്നു: മുഖ്യമന്ത്രി

ഇതിന്റെ അളവ് കൂടി നില്‍ക്കുമ്പോള്‍ കഫീന്‍ ശരീരത്തിലെത്തിയാല്‍ പ്രശ്നമാണ്. ഇത് കഫീന്‍ ടോളറന്‍സ് വര്‍ദ്ധിപ്പിക്കും. രാവിലെ പത്ത് മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയില്‍ കാപ്പി കുടിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button