ഡൽഹി: ഇന്ത്യൻ അതിർത്തിയിൽ പുതിയ പ്രകോപനവുമായി ചൈന. പാൻഗോങ് സോ തടാകത്തിന്റെ തെക്കൻ തീരത്ത് ചൈന റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തടാകത്തിന്റെ തീരത്തോട് ചേർന്ന്, യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപമാണ് പുതിയ റോഡ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ചൈന ആരംഭിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കോപ്പർനിക്കസ് സർവീസസ് ആണ് ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. വ്യക്തത കുറഞ്ഞ ദൃശ്യങ്ങളാണ് പ്രാഥമികഘട്ടത്തിൽ പുറത്തു വന്നിരിക്കുന്നത്. എങ്കിലും, പാലത്തിന്റെ തെക്കുവശം ലക്ഷ്യമാക്കിയുള്ള റോഡ് നിർമ്മാണം ചിത്രം നോക്കിയാൽ തിരിച്ചറിയാൻ സാധിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പാൻഗോങ് സോ തടാകത്തിന്റെ തെക്കൻ- തെക്കൻ തീരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം ചൈന നേരത്തെ ആരംഭിച്ചിരുന്നെങ്കിലും മഞ്ഞുകാലത്ത് അത് ദ്രുതഗതിയിലായി. ഈ വർഷം ജനുവരിയോടെ, പാലത്തിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. പാലം നിർമ്മാണത്തെ ഇന്ത്യ ‘ നിയമലംഘനം’ എന്നാണ് വിശേഷിപ്പിച്ചത്.
Post Your Comments