കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മെയ് 31ന്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിയതി പ്രഖ്യാപിച്ചത്. ജൂണ്‍ മൂന്നിനായിരിക്കും വോട്ടെണ്ണല്‍. മെയ് 11 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തില്‍ കൂടാതെ ഒഡിഷയിലും ഉത്തരാഖണ്ഡിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also:ബിസിനസ് യാത്രയിലാണ്: അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വിജയ് ബാബു
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം മെയ് നാലിന് പുറത്തിറക്കും. മെയ് 11 വരെ പത്രിക സമര്‍പ്പിക്കാം. 12നായിരിക്കും സൂക്ഷ്മ പരിശോധനയെന്നും കമ്മീഷന്‍ അറിയിച്ചു. മെയ് 16 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാന്‍ കഴിയും.
പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.
ബിജെപിയും എല്‍ഡിഎഫും ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് നീക്കം. ട്വന്റി 20 ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മത്സരത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് വിവരം.
Post Your Comments