Realme Neo 3 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. 150 W ഫാസ്റ്റ് ചാർജിങിലാണ് ഈ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്.
6.7 inch FHD+AMOLED ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്കുള്ളത്. MediaTek Dimensity 8100 പ്രോസസറുകളിലാണ് പ്രവർത്തനം. Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ, 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിട്ടുണ്ട്.
Also Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്, തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ രണ്ടു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ്. 4500mAhന്റെ ബാറ്ററി കരുത്തിൽ 150W ഫാസ്റ്റ് ചാർജിങ്, അതുപോലെ തന്നെ 5000mAhന്റെ ബാറ്ററി കരുത്തിൽ 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. വില നോക്കുകയാണെങ്കിൽ 8+128GB വേരിയന്റുകൾക്ക് 36,999 രൂപയാണ് വില വരുന്നത്.
Post Your Comments