![](/wp-content/uploads/2022/05/whatsapp_image_2022-05-02_at_7.58.20_am_800x420.jpeg)
തൃശ്ശൂർ: ബൈക്ക് മോഷ്ടിച്ച യുവാവ് പെട്രോളടിച്ചു പണം നൽകാതെ മുങ്ങിയ കേസിൽ പിടിയിൽ. മോഷ്ടിച്ച ബൈക്കുമായി വിനോദ യാത്രക്ക് തിരിച്ച മലപ്പുറം വേങ്ങരയിലെ പാലേരി വീട്ടില്‍ ഫബാസിനെയാണ് (18) തൃശ്ശൂരിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
Also Read:പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു : പ്രതിക്ക് 80 വർഷം കഠിന തടവ്
മോഷ്ടിച്ച ബൈക്കുമായി യാത്ര തിരിച്ച ഫബാസ് കൊച്ചിയിലെത്തി തിരിച്ചു വരുമ്പോഴാണ് പിടിയിലായത്. പൊങ്ങം പമ്പില്‍നിന്ന് പെട്രോൾ അടിച്ച് പണം നല്‍കാതെ കടന്നുകളഞ്ഞതോടെ ഉടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വേങ്ങരയില്‍നിന്ന് മോഷ്ടിച്ച ബൈക്കാണെന്ന് വ്യക്തമായത്.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബൈക്കുകൾ മോഷണം പോകുന്നുണ്ട്. പട്ടാപ്പകൽ പോലും ഇത് സംഭവിക്കുന്നു എന്നുള്ളതാണ് ആശ്ചര്യം. കേസുകളിൽ പ്രതികളാകുന്നതാകട്ടെ ഇരുപത് വയസ്സിൽ താഴെയുള്ള ചെറുപ്പക്കാരും.
Post Your Comments