ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ക്യാമ്പസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് സര്‍വ്വകലാശാല. മെയ് 7 ന് നടത്താനിരുന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കത്ത് നല്‍കിയിരുന്നു. എന്നാൽ, ഏപ്രില്‍ 23 ന് നല്‍കിയ കത്തില്‍ ഇതുവരെയും അനുമതി നല്‍കാത്തത് പ്രതിഷേധത്തിന് ഇടയാക്കി. രാഷ്ട്രീയ പരിപാടികള്‍ കാരണം പഠനം തടസ്സപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സർവകലാശാല തീരുമാനം .
Read Also: എന്താണ് കേരളം ഗുജറാത്തിൽ നിന്നും പഠിക്കുന്ന ഡാഷ് ബോർഡ് പദ്ധതി?: വിശദവിവരങ്ങൾ
സംഭവത്തില്‍, തെലങ്കാനയിലെ ചന്ദ്രശേഖര്‍ സര്‍ക്കാരിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. സര്‍ക്കാര്‍ എല്ലാത്തിലും രാഷ്ട്രീയം കലര്‍ത്തുന്നുവെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, 2017 മുതല്‍ രാഷ്ട്രീയ പരിപാടികള്‍ക്ക് വേദി നല്‍കരുതെന്ന് തീരുമാനം കൈകൊണ്ടിട്ടുണ്ടെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം.
അതേസമയം, സര്‍വ്വകലാശാലയുടെ പരിസരത്ത് രാഷ്ട്രീയവും പൊതുയോഗങ്ങളും അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാഹുല്‍ഗാന്ധിക്ക് സര്‍വ്വകലാശാല അനുമതി നിഷേധിച്ചതിന് പിന്നാലെ, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെതിരെ എബിവിപി പ്രതിഷേധിച്ചതോടെ അതൊരു സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന്, പൊലീസ് ഇടപെട്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Post Your Comments