മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നില്‍ നില്ക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് വിവിധ രാജ്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന പരിഗണനകളെ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് ലോക രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്. ഇന്ത്യയുടെ ന്യൂനപക്ഷ നയം പരിശോധിച്ച വിദഗ്ധര്‍ പറയുന്നത് എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എന്നാണ്.
‘ഇന്ത്യന്‍ ഭരണഘടനയില്‍ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള വിദ്യാഭ്യാസപരവും സാംസ്കാരിക പരവുമായ അവകാശങ്ങളെപ്പറ്റി പറയുന്നുണ്ട്. മറ്റൊരു രാജ്യത്തിന്റെ ഭരണഘടനയിലും ന്യൂനപക്ഷങ്ങള്‍ക്കായി ഇത്തരം വ്യവസ്ഥകള്‍ ഇല്ല’, റിപ്പോര്‍ട്ടില്‍ പറയുന്നു.ഒരു വിഭാഗത്തിനും നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ മറ്റ് ചില രാഷ്ട്രങ്ങളില്‍ ഇതല്ല സ്ഥിതിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു
അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പിന്തുടരുന്ന വിവേചന രഹിതമായ ഈ നയം മറ്റ് രാജ്യങ്ങള്‍ക്ക് ഒരു മാതൃകയായി യുഎന്നിന് ഉപയോഗിക്കാം. എന്നാല്‍ ഇന്ത്യയില്‍ വ്യത്യസ്ത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംഘര്‍ഷം പതിവാണ്. രാജ്യത്ത് സംഘര്‍ഷ സാഹചര്യങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ഇന്ത്യ ന്യൂനപക്ഷ നയം യുക്തിസഹമാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മതന്യൂനപക്ഷങ്ങളോട് ഓരോ രാജ്യവും എങ്ങനെ പെരുമാറുന്നു എന്ന് അന്വേഷിക്കുന്ന ലോകത്തെ ആദ്യ റിപ്പോര്‍ട്ടാണിത്.
കൂടാതെ, പാശ്ചാത്യേതര, ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്റെ ആദ്യ റിപ്പോര്‍ട്ട് കൂടിയാണിത്. അതില്‍ വിവിധ രാജ്യങ്ങളുടെ നിലവാര സൂചിക വിവfധ പാരാമീറ്ററുകളുടെ അടിസ്ഥാനത്തിൽ അവലോകനം ചെയ്തിട്ടുണ്ട്. പ്രശ്നങ്ങളെ പരിഹരിക്കുക എന്നതിനാണ് ഈ റിപ്പോര്‍ട്ട് പ്രാധാന്യം നല്‍കുന്നത്. ഗ്ലോബല്‍ മൈനോറിറ്റി റിപ്പോര്‍ട്ട് മൂന്ന് വിഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഒന്നാമതായി മനുഷ്യാവകാശങ്ങള്‍, ന്യൂനപക്ഷ അവകാശങ്ങള്‍, മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും അതിന്റെ വീഴ്ചകളും, അവയെ എങ്ങനെ സന്തുലിതമാക്കാം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
Post Your Comments