Latest NewsNewsInternational

പാകിസ്ഥാനിലെ ഏറ്റവും ശക്തമായ പ്രവിശ്യയുടെ ചുമതല ഏറ്റെടുത്ത് പ്രധാനമന്ത്രിയുടെ മകൻ ഹംസ ഷെരീഫ്

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ ചുമതല ഏറ്റെടുത്ത് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ മകൻ ഹംസ ഷെരീഫ്. പാകിസ്ഥാനിലെ ഏറ്റവുമധികം രാഷ്ട്രീയ സ്വാധീനമുള്ള പ്രവിശ്യയാണ് പഞ്ചാബ്. ഈ പ്രവിശ്യയുടെ ചുമതല ഏറ്റെടുക്കുമ്പോൾ, പാകിസ്ഥാൻ തന്നെ ഇവരുടെ നിയന്ത്രണത്തിലായിരിക്കും.
ഷെരീഫ് കുടുംബത്തിന് വളരെയധികം രാഷ്ട്രീയ സ്വാധീനമുള്ള മേഖലയാണിത്.

220 ദശലക്ഷത്തിലധികം ജനസംഖ്യയാണ് പാകിസ്ഥാനിലുള്ളത്. പാകിസ്ഥാനിലെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, ഷെരീഫ് കുടുംബങ്ങളും ഭൂട്ടോ കുടുംബങ്ങളുമാണ് അധികാരസ്ഥാനത്ത് നിന്നിരുന്നത്. മുൻ പ്രധാനമന്ത്രിമായിരുന്ന ഇമ്രാൻ ഖാനെ അധികാരത്തിൽ നിന്നും പുറത്താക്കിയതിനു ശേഷമാണ് ഷെരീഫ് അധികാരമേറ്റെടുത്തത്.

പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് മുൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാനെ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പ്രവിശ്യാ അസംബ്ലി തെരഞ്ഞെടുത്ത പുതിയ മേധാവി സത്യപ്രതിജ്ഞ ചെയ്യാൻ ഇമ്രാൻ ഖാനും പ്രവിശ്യയുടെ ഗവർണറും വിസമ്മതിച്ചിരുന്നു. പിന്നീട്, ഈ വിഷയത്തിൽ ലാഹോർ കോടതി ഇടപെടുകയായിരുന്നു. താൻ ഭരണത്തിൽ കയറിയതിനു ശേഷം, പഞ്ചാബിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചുവെന്നാണ് 47കാരനായ ഹംസ ഷെരീഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button