ന്യൂഡൽഹി: ഗുജറാത്തിൽ ബന്ദിന് ആഹ്വാനം ചെയ്ത് എംഎൽഎ ജിഗ്നേഷ് മേവാനി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ജിഗ്നേഷ് മേവാനിയുടെ ആഹ്വാനം. തന്റെ അറസ്റ്റിന്റെ പേരിലല്ല ബന്ദ് നടത്തുന്നതെന്നും ഗുജറാത്ത് സർക്കാരിന്റെ വീഴ്ചകൾക്കെതിരെയാണെന്നും ജിഗ്നേഷ് മേവാനി വ്യക്തമാക്കി. മുന്ദ്ര തുറമുഖത്ത് ലക്ഷങ്ങൾ വില മതിക്കുന്ന മയക്കു മരുന്ന് പിടികൂടിയ സംഭവത്തിലെ അന്വേഷണം, ഗോഹത്യയുടെ പേരിൽ 2016 ൽ ദളിതർക്കെതിരെ എടുത്ത കേസ് പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജിഗ്നേഷിന്റെ ബന്ദ് ആഹ്വാനം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂൺ ഒന്നിന് ഗുജറാത്തിൽ ബന്ദ് നടത്തുമെന്നാണ് മുന്നറിയിപ്പ്.
Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി
‘മുന്ദ്ര തുറമുഖത്ത് നിന്ന് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ പ്രധാനമന്ത്രിയും ഗൗതം അദാനിയും തമ്മിലുള്ള കൂട്ടുകെട്ടാണ്. ഞാൻ ഇത് ട്വീറ്റ് ചെയ്യാൻ പോവുന്നു. വരുന്ന 24 മണിക്കൂറും ഞാൻ ഡൽഹിയിലുണ്ടാവും. അവർക്ക് വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യാം. എന്തുകൊണ്ടാണ് ഗൗതം അദാനിയെ ആരും ചോദ്യം ചെയ്യാത്തത്. പ്രധാനമന്ത്രിയുമായി അടുപ്പമുള്ളത് കൊണ്ടാണോ. തന്നെ അറസ്റ്റ് ചെയ്തപ്പോൾ നിയമസഭാ സ്പീക്കറെ പോലും അറിയിച്ചിരുന്നില്ല. എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു. തന്റെ അറസ്റ്റ് ഗുജറാത്തിന് മേലുള്ള കടന്നാക്രമണമായിരുന്നു ‘- ജിഗ്നേഷ് മേവാനി പ്രതികരിച്ചു.
Post Your Comments