കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം, വിശദമായ അന്വേഷണത്തിന്. കൂള്‍ബാറിലേക്ക് ഇറച്ചി നല്‍കിയ കോഴിക്കടയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. ഇതോടെ, കോഴിക്കട അടപ്പിച്ചു. ഐഡിയല്‍ കൂള്‍ബാറിലേക്ക് ഇറച്ചി നല്‍കിയ കടയ്ക്ക് എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബദരിയ എന്ന കടയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്
അടപ്പിച്ചത്.
ചെറുവത്തൂരിലെ മുഴുവന്‍ ഷവര്‍മ കടകളിലും കോഴിക്കടകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. എവിടെ നിന്നാണ് കോഴികളെ എത്തിക്കുന്നത്, കടയിലെ അന്തരീക്ഷം വൃത്തിയുള്ളതാണോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം, കുട്ടികള്‍ ഷവര്‍മ കഴിച്ച കൂള്‍ബാറിനും പ്രവര്‍ത്തനാനുമതിയില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
Post Your Comments