ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം: നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ഡൽഹി: ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവുമായി സുപ്രീംകോടതി. ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം തുടരണമെന്ന് ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം, ഭരണ പരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും അഡ്മിനിസ്ട്രേറ്റര്‍ക്കും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോട്ടിസ് അയക്കുകയും ചെയ്തു.

ലക്ഷദ്വീപിലെ സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയത് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കാനുള്ള തീരുമാനത്തെ കോടതി നിശിതമായി വിമർശിച്ചു. ഒരു പ്രദേശത്ത് വർഷങ്ങളായി തുടർന്നു വരുന്ന ഭക്ഷണ ശീലം ഒഴിവാക്കുന്നതിന്റെ യുക്തി എന്താണെന്ന് കോടതി ചോദിച്ചു.

Share
Leave a Comment