തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ സംവിധായകൻ വിജയ് ബാബു ഇന്ത്യയിൽ എവിടെ കാല് കുത്തിയാലും ഉടൻ അറസ്റ്റ് ചെയ്യാൻ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പ്രതിക്കായി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാൽ, കീഴടങ്ങാത്തതിനെ തുടർന്ന് അന്വേഷണവുമായി സഹകരിക്കണമെന്ന് വിജയ് ബാബുവിനോട് ഇ -മെയില്‍ വഴിയും വിദേശത്തും നാട്ടിലുമുള്ള സുഹൃത്തുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read:യുഎസില്‍ ആഞ്ഞടിച്ച് ടൊര്‍ണാഡോ ചുഴലിക്കാറ്റ് : വന്‍ നാശനഷ്ടം
പ്രതിയുടെ ഭാര്യയ്ക്ക് നേരിട്ട് നോട്ടീസ് നല്‍കിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. വിജയ് ബാബു ചെന്നൈയില്‍ എത്തിയെന്ന് സാമൂഹ്യ മാധ്യമങ്ങൾ വഴി വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, അന്വേഷണത്തിൽ അയാൾ രാജ്യത്ത് പോലും എത്തിയിട്ടില്ലെന്നാണ് വിവരം ലഭിച്ചത്.
അതേസമയം, വിജയ് ബാബുവിന്റെ കത്തിനെ തുടർന്ന് താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് ഇയാളെ ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
Post Your Comments