വാഷിംഗ്ടണ്‍: യുഎസില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി ടൊര്‍ണാഡോ . കന്‍സാസ് സംസ്ഥാനത്തെ, ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞു. വീടുകളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒട്ടേറെ ആളുകള്‍ക്ക് പരിക്ക് പറ്റി. വൈദ്യുതി-ഇന്റര്‍നെറ്റ് ബന്ധം താറുമാറായി.
Read Also: ഈദുൽ ഫിത്തർ: ട്രക്കുകളും ലേബർ ബസുകളും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി അബുദാബി
ആഞ്ഞടിക്കുന്ന ടൊര്‍ണാഡോയുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. കാറ്റ് ശക്തിയില്‍ ആഞ്ഞടിക്കുന്നതും , പലതും ചിതറിത്തെറിക്കുന്നതും ഉള്‍പ്പെടുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാഹനങ്ങള്‍ കൂട്ടിയിടിച്ച് മറിയുന്നതിന്റേയും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ മുഴുവനോടെ തകര്‍ന്നുവീഴുന്നതിന്റേയും ദൃശ്യങ്ങള്‍ ഇതിലുണ്ട്.വീടുകളുടെ അടിത്തറ പൂര്‍ണ്ണമായും തകര്‍ന്നു
രാജ്യത്ത് ഉടലെടുത്തിരിക്കുന്ന പ്രക്ഷുബ്ധമായ കാലാവസ്ഥാ സാഹചര്യം മൂലം വിവിധമേഖലകളിലായി നാലു കോടിയോളം ജനങ്ങള്‍ കൊടുങ്കാറ്റിന്റെ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കന്‍സാസിലെ ആന്‍ഡോലവര്‍ മേഖലയില്‍ വലിയ നാശമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേഖലയിലെ സെജ്വിക് കൗണ്ടിയില്‍ 50 മുതല്‍ നൂറു വീടുകള്‍ തകര്‍ന്നു.
Post Your Comments