Latest NewsIndiaNews

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി യുവതി

ഹൈദരാബാദ് : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡനത്തിന് ഇരയാക്കാന്‍ ശ്രമം. പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ യുവതി മര്‍ദ്ദിച്ച് അവശനാക്കി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം.

Read Also : നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി: മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാനെതിരെ പൊലീസ് കേസെടുത്തു

കൃഷ്ണ ജില്ലയിലെ ഗന്നവാരം വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന യുവതി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ, ഓട്ടോ ഡ്രൈവര്‍ യുവതിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അവരെ കാറില്‍ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, പെണ്‍കുട്ടി കുതറിയോടി വാഹനത്തില്‍ കരുതിയിരുന്ന വടി കൊണ്ട് ഡ്രൈവറെ തല്ലിച്ചതക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് . മര്‍ദ്ദിക്കരുതെന്ന് ഡ്രൈവര്‍ അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട് .

ആന്ധ്രാപ്രദേശ് സംസ്ഥാന വനിതാ കമ്മീഷന്‍ മേധാവി വസിറെഡ്ഡി പത്മ അടക്കമുള്ളവര്‍ യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button