Latest NewsNewsInternationalGulfQatar

മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ

ദോഹ: മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന് 2 റിയാൽ, സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.

Read Also: അപ്രതീക്ഷിതം, ഉക്രൈനിൽ പറന്നിറങ്ങി ആഞ്ജലീന ജോളി: ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്

അതേസമയം, യുഎഇയും പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മെയ് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.66 ദിർഹമായിരിക്കും നിരക്ക്. ഏപ്രിൽ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.74 ദിർഹമായിരുന്നു നിരക്ക്.

സ്‌പെഷ്യൽ 95 പെട്രോളിന് മെയ് 1 മുതൽ 3.55 ദിർഹമാണ് വില. മാർച്ച് മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 3.62 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.48 ദിർഹമാണ് മെയ് മാസത്തെ നിരക്ക്. ഏപ്രിൽ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.55 ദിർഹമായിരുന്നു വില.

ഏപ്രിലിൽ ലിറ്ററിന് 4.02 ദിർഹമായിരുന്ന ഡീസലിന് 2022 മെയ് മാസം ലിറ്ററിന് 4.08 ദിർഹമായിരിക്കും ഈടാക്കുക.

Read Also: മരച്ചില്ല മുറിയ്ക്കാൻ കയറി മരത്തിൽ കുടുങ്ങി : തൊഴിലാളിയെ രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്സ് സംഘം

shortlink

Related Articles

Post Your Comments

Related Articles


Back to top button