പുൽപ്പള്ളി: മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. പാറക്കടവ് കളരിക്കൽ ബാബു – മറിയാമ്മ ദമ്പതികളുടെ മകൾ ഷിജി (40) ആണ് മരിച്ചത്.
ഈസ്റ്റർ അവധിക്കാണ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഷിജി നാട്ടിലെത്തിയത്. മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടർന്ന്, നാട്ടുചികിത്സ നടത്തുന്നതിനിടെ രോഗം മൂർച്ഛിക്കുകയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
Read Also : കുടലിലെ ക്യാന്‍സറിനെ തടയാന്‍ ഈ ഭക്ഷണങ്ങൾ കഴിയ്ക്കൂ
തുടർന്ന്, രോഗം ഗുരുതരമായതിനാൽ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: മൈക്കാവ് കടുംകീരിയിൽ വിനു. മക്കൾ: അലൻ, അനറ്റ്. സഹോദരങ്ങൾ: ഷിജു, ജിജു.
ചെറ്റപ്പാലം സെന്റ് മേരീസ് സിംഹാസന പള്ളിയിൽ സംസ്കാരം നടന്നു.
Post Your Comments