KeralaNattuvarthaLatest NewsNewsIndia

‘ഭായിമാരെ ചേട്ടാ എന്ന് വിളിപ്പിക്കും’, ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും മലയാളം പഠിപ്പിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഭാഷ പഠിക്കുന്നതോടൊപ്പം കേരള സമൂഹവും മറുനാട്ടില്‍ നിന്ന് ഇവിടെയെത്തിയ തൊഴിലാളികളും തമ്മിലുള്ള ആരോഗ്യകരമായ സൗഹൃദത്തിന് ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

Also Read:വിജയ് ബാബു ഇന്ത്യയിൽ എവിടെ കാല് കുത്തിയാലും ഉടൻ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം

‘മതനിരപേക്ഷതയും സാഹോദര്യവും സമത്വവും സംബന്ധിച്ച്‌ ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന കാഴ്ചപ്പാട് കേരളത്തിന്റെ സാംസ്‌കാരിക ബോധമായി മാറേണ്ടതുണ്ട്. അതിനായി അടിസ്ഥാന സാക്ഷരതയില്‍ നിന്ന് സാമൂഹിക സാക്ഷരതയിലേക്ക് മാറുന്ന പദ്ധതികള്‍ ഏറ്റെടുക്കും’, അദ്ദേഹം അറിയിച്ചു.

അതേസമയം, കൊല്ലം ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പ്രത്യേക സാക്ഷരതാ പരിപാടി കൊട്ടാരക്കര നഗരസഭയില്‍ സര്‍വ്വേ ഫാറം പൂരിപ്പിച്ച് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button