KeralaCinemaMollywoodLatest NewsNewsEntertainment

‘ഹിന്ദു ഉണർന്നാൽ ദേശമുണരും, നമുക്കുവേണ്ടി സംസാരിച്ച ഒരു ക്രിസ്ത്യൻ സഹോദരനെ വളഞ്ഞിട്ടാക്രമിക്കുന്നു’: കൃഷ്ണ കുമാർ

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗത്തിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ വിമർശിച്ച് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണ കുമാർ. നമുക്കുവേണ്ടി സംസാരിച്ച ഒരു ക്രിസ്ത്യൻ സഹോദരനെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് പി.സി ജോർജിന്റെ പേരെടുത്ത് പറയാതെ കൃഷ്ണ കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. ഉദയം വേണോ, അതോ അസ്തമയത്തിന്റെ ഇരുട്ടിൽ തുടരണോ എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഹിന്ദു ഉണർന്നാൽ ദേശമുണരും എന്നാണ്‌. എന്നാലങ്ങനെയൊരു ഉദയം പാടില്ലായെന്നുറപ്പാക്കാൻ പാടുപെടുന്നവരുടെ ചുറ്റുമാണ്‌ നാം. നമുക്കുവേണ്ടി സംസാരിച്ച ഒരു ക്രിസ്ത്യൻ സഹോദരനെ വളഞ്ഞിട്ടാക്രമിക്കുന്നത്‌ എറ്റവുമൊടുവിലത്തെ പരാക്രമം. ഇതു കലികാലമോ കമ്മിക്കാലമോ കൊങ്ങിക്കാലമോ? ചിന്തിക്കുക. ഉദയം വേണോ, അതോ അസ്തമയത്തിന്റെ ഇരുട്ടിൽ തുടരണോ?’, കൃഷ്ണ കുമാർ ചോദിക്കുന്നു.

Also Read:ഹിന്ദു മഹാസമ്മേളനം എന്ന പേരില്‍ ഹൈന്ദവ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്, പി.സി സംഘപരിവാറിന്റെ ഒരു ഉപകരണം: വിഡി സതീശൻ

അതേസമയം, പി.സിയെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിൻ്റെ പേരിൽ പുലർച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button