തിരുവനന്തപുരം: പിണറായിയുടെ കണ്ണിലുണ്ണിയാണ് പി സി ജോർജെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അര്‍ദ്ധമനസ്സോടെയാണ് പിസിയ്ക്കെതിരെ സർക്കാർ നടപടിയെടുത്തതെന്നും, വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്തത് മൂന്നു ദിവസം കഴിഞ്ഞു മാത്രമാണെന്നും കെ സുധാകരൻ പറഞ്ഞു.
Also Read:ആരാധനാലയങ്ങളിലെ ഉച്ചഭാഷണിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് തേജസ്വി യാദവ്
‘കോടതിയില്‍നിന്ന് തിരിച്ചടി കിട്ടുമോ എന്ന ഭയത്താല്‍ ജോര്‍ജിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ബി.ജെ.പിയെ പിണക്കാതിരിക്കാനുള്ള എല്ലാ കരുതലും സ്വീകരിച്ചുകൊണ്ടാണ് ജോര്‍ജിനെ സ്വന്തം വാഹനത്തില്‍ പൊലീസ് സംരക്ഷണത്തോടെ ഈരാറ്റുപേട്ടയില്‍നിന്ന് തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്’, കെ സുധാകരൻ വ്യക്തമാക്കി.
‘പിണറായി വിജയന്റെയും ആര്‍.എസ്.എസിന്റെയും കണ്ണിലുണ്ണിയാകാനാണ് പി.സി. ജോര്‍ജ് കുറെക്കാലമായി ശ്രമിക്കുന്നത്. അറസ്റ്റിലായ ജോര്‍ജിനെ അഭിവാദ്യം ചെയ്യാന്‍ ബി.ജെ.പി നേതാക്കളും അണികളും കൂട്ടത്തോടെ ഇറങ്ങി’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments