റഷ്യ ഉക്രൈനിൽ യുദ്ധക്കുറ്റങ്ങൾ തുടരുകയാണ്. ഉക്രൈനിലെ പാവപ്പെട്ട യുവതികളെയും കുട്ടികളെയും റഷ്യൻ സൈനികർ ബലാത്സംഗം ചെയ്യുന്നതിന്റെ നിരവധി റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഉക്രൈനെ വരുതിയിലാക്കാൻ റഷ്യ കണ്ടുപിടിച്ച കുതന്ത്രങ്ങളിലൊന്നാണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും പൗരന്മാരെ ആക്രമിക്കുകയും ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. റഷ്യൻ സൈനികർ പെൺകുട്ടികളെ ബലാത്സംഗം ചെയ്തതായി ഏപ്രിൽ 12 ന് ഉക്രൈന്റെ പ്രസിഡന്റ് സെലെൻസ്കി വെളിപ്പെടുത്തിയിരുന്നു.
സി.എൻ.എൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 70 ലധികം ബലാത്സംഗക്കേസുകൾ ഇതിനോടകം രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഉക്രൈനിലെ കമ്മീഷണർ ലിയുഡ്‌മൈല ഡെനിസോവ ഇവയിൽ ചില കേസുകളെ കുറിച്ച് സംസാരിച്ചതിന്റെ വിശദവിവരങ്ങൾ പുറത്തുവന്നു. റേപ്പ് ചെയ്യപ്പെട്ട ഇരകളുടെ സമ്മതപ്രകാരമായിരുന്നു ഇദ്ദേഹം വിവരങ്ങൾ പുറത്തുവിട്ടത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ചെറിയ കുട്ടികളെയാണ് റഷ്യൻ സൈനികർ ലക്ഷ്യം വെയ്ക്കുന്നത്.
Also Read:മരച്ചില്ല മുറിയ്ക്കാൻ കയറി മരത്തിൽ കുടുങ്ങി : തൊഴിലാളിയെ രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്സ് സംഘം
’14 വയസ്സുള്ള ഒരു പെൺകുട്ടിയെ 5 റഷ്യൻ അധിനിവേശക്കാർ ബലാത്സംഗം ചെയ്തു. അവൾ ഇപ്പോൾ ഗർഭിണിയാണ്. 11 വയസുള്ള ഒരു പെൺകുട്ടിയെ അമ്മയുടെ മുന്നിൽ വെച്ച് ബലാത്സംഗം ചെയ്തു. മകളെ റേപ്പ് ചെയ്യുന്നത് കണ്ടാസ്വദിക്കാൻ റഷ്യൻ സൈനികർ അവളുടെ അമ്മയോട് ആവശ്യപ്പെട്ടു. 20 വയസ്സുള്ള ഒരു സ്ത്രീയെ മൂന്ന് അധിനിവേശക്കാർ ഒരേസമയം സാധ്യമായ എല്ലാ വഴികളിലും ബലാത്സംഗം ചെയ്തു. ഈ മൂന്ന് കേസുകളും റഷ്യൻ യുദ്ധക്കുറ്റങ്ങളുടെ കണക്കിലെടുക്കണമെന്ന് ഉക്രൈനിലെ റഷ്യൻ സൈനിക അധിനിവേശ സമയത്ത് മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കുന്നതിനായി യുഎൻ കമ്മീഷൻ നിയമിച്ച വിദഗ്ധ സമിതിയോട് ഞാൻ ആവശ്യപ്പെടുന്നു’, അദ്ദേഹം വെളിപ്പെടുത്തി.
‘നിയമപ്രകാരം, ഒരു റഷ്യൻ ഉദ്യോഗസ്ഥന് ആരെയും കൊല്ലാനോ പീഡിപ്പിക്കാനോ ബലാത്സംഗം ചെയ്യാനോ അനുവാദമില്ല. എന്നാൽ, ഇവ ലംഘിക്കുന്നു. സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു. റഷ്യയുടെ യുദ്ധ തന്ത്രമാണിത്’, പ്രസിഡന്റിന്റെ ഓഫീസ് മേധാവി ഒലെക്സി അരെസ്റ്റോവിച്ച് പറഞ്ഞു.
കെർസൺ ഒബ്ലാസ്റ്റിന്റെ ഇൻഹുലെറ്റ്സ് ദിശയിലുള്ള ഗ്രാമങ്ങളിലൊന്നിൽ, റഷ്യൻ അധിനിവേശക്കാർ 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടിയെയും 78 വയസ്സുള്ള അവളുടെ മുത്തശ്ശിയെയും ഒരേസമയം ബലാത്സംഗം ചെയ്തു. ഏപ്രിൽ 8 ന് ഉക്രൈൻ കമ്മീഷണർ ഡെനിസോവ ഇത് സ്ഥിരീകരിച്ചു.
ബലാത്സംഗത്തിനിരയായ രണ്ട് പെൺകുട്ടികളെ ചികിത്സിക്കുന്ന സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റുമായ ലിലിയ ഷക്കലോവയ്ക്കും പറയാനുള്ളത് ഇതേകഥ തന്നെയാണ്. ബാബേൽ എഡിറ്റർ-ഇൻ-ചീഫ് യൂജിൻ സ്പിരിനുമായി നടത്തിയ അഭിമുഖത്തിലാണ് തനിക്കറിയാവുന്ന കാര്യങ്ങൾ ലിലിയ വെളിപ്പെടുത്തിയത്.
Also Read:മരച്ചില്ല മുറിയ്ക്കാൻ കയറി മരത്തിൽ കുടുങ്ങി : തൊഴിലാളിയെ രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്സ് സംഘം
‘കീവിനടുത്തുള്ള ബുച്ചയിലാണ് പെൺകുട്ടികളിൽ ഒരാൾ ബലാത്സംഗത്തിനിരയായത്. അവളുടെ അമ്മ മറ്റ് അമ്മമാർക്കും കുട്ടികൾക്കുമൊപ്പം വെള്ളത്തിനായി പുറപ്പെട്ടു. ഒന്നോ രണ്ടോ കുട്ടികൾ തനിച്ചായി. ഈ സമയം കഴുകന്മാർ അകത്തു കടന്നു. അവർ അവളെ ബലാത്സംഗം ചെയ്തു. പെൺകുട്ടി നിലവിളിച്ചു, അവളെ രക്ഷപ്പെടുത്താൻ ശ്രമിച്ച സ്ത്രീയെ അവർ ക്രൂരമായി മർദ്ദിച്ചു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ മടങ്ങിയെത്തിയപ്പോൾ, അടിയേറ്റ സ്ത്രീ തന്റെ കൈകൾകൊണ്ട് ‘മിണ്ടാതിരിക്കൂ.. ഒച്ചയുണ്ടാക്കരുത്’ എന്ന് പറഞ്ഞു. ‘മിണ്ടാതിരിക്കൂ, കുട്ടിയെ ഭയപ്പെടുത്തരുത്’ അവൾ വാ പൊത്തിപ്പിടിച്ചു. ചോര പുരണ്ട കുഞ്ഞിനെ കണ്ട് അമ്മയ്ക്ക് നിലവിളിക്കാൻ തോന്നി. ചെറിയ പെൺകുട്ടി പറഞ്ഞു, ‘അമ്മേ, എന്റെ ശരീരം വേദനിക്കുന്നു’. അവൾക്ക് വെറും 9 വയസായിരുന്നു പ്രായം’, ലിലിയ പറഞ്ഞു.
രണ്ടാമത്തെ പെൺകുട്ടിക്ക് അച്ഛനില്ല. മുത്തശ്ശിയോടൊപ്പം ഒരുമിച്ചായിരുന്നു താമസം. മുത്തശ്ശിയുടെ കൺമുന്നിൽ വച്ചാണ് ബലാത്സംഗത്തിനിരയായത്. മുത്തശ്ശി നിലവിളിക്കാൻ തുടങ്ങി, പക്ഷേ റഷ്യൻ സൈനികർ അവരുടെ മുഖത്തടിച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനു പുറമേയാണ് ഈ രണ്ട് കേസുകളും.
ബലാത്സംഗത്തിനിരയായ, 10 വയസിന് താഴെയുള്ള പെൺകുട്ടികളെ കുറിച്ച് മരിയുപോളിൽ നിന്നുള്ള ഒരു ഡോക്ടറുടെ റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നു. ബുച്ചയിൽ 10 വയസുള്ള പെൺകുട്ടിയെ റഷ്യൻ പട്ടാളക്കാർ ബലാത്സംഗം ചെയ്തതായി മാധ്യമപ്രവർത്തകൻ അലക്സ് സക്ലെറ്റ്‌സ്‌കിയും റിപ്പോർട്ട് ചെയ്തു. പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് കേസുകൾ മറ്റ് ഉക്രേനിയൻ പത്രപ്രവർത്തകരും മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read:മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
റഷ്യൻ പട്ടാളക്കാർ പൊതുസ്ഥലത്ത് ബലാത്സംഗം ചെയ്യുന്നതിന് രാഷ്ട്രീയ – സാമൂഹിക നിരീക്ഷകർ ചില കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ബലാത്സംഗത്തിന് ഇരയായവർക്കൊപ്പം പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഒലെക്സാന്ദ്ര ക്വിറ്റ്കോ ഹോളോഡിനോട് നടത്തിയ നിരീക്ഷണങ്ങൾ അടിസ്ഥാനപരമായി ചർച്ച ചെയ്യേണ്ട കാര്യമാണ്. 20 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് സൈനികർ തെരുവിൽ വച്ച് ബലാത്സംഗം ചെയ്ത സംഭവത്തെക്കുറിച്ചും ക്വിറ്റ്കോ സംസാരിച്ചു. പെൺകുട്ടിയുടെ അമ്മ സഹായിക്കാൻ ഓടിവന്നു, പക്ഷേ ആ മകൾ തന്റെ അമ്മയോട് വിളിച്ച് പറഞ്ഞത് ‘അവർ നിങ്ങളെ തൊടാതിരിക്കാൻ വീട്ടിൽ തന്നെ നിൽക്കൂ. എന്റെ അടുത്തേക്ക് വരണ്ട’ എന്നായിരുന്നു. ഇർപിനിൽ, അമ്മയെയും അനുജത്തിയേയും ഒരു റഷ്യൻ സൈനികൻ ബലാത്സംഗം ചെയ്യുന്നത് മൂത്തമകൾക്ക് കാണേണ്ടി വന്നു. ഇത്തരം നിരവധി കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.
‘എന്നെ വല്ലാതെ സ്പർശിച്ച ഒരു സംഭവമുണ്ടായി. റഷ്യൻ പട്ടാളക്കാർ ഒരു കുടുംബത്തിലെ ഇളയ മകളെ ബലാത്സംഗം ചെയ്തു. അവൾക്ക് 19 വയസായിരുന്നു, മൂത്ത സഹോദരിക്ക് 21 ഉം. തന്റെ അനുജത്തിയെ കൊണ്ടുപോകരുതെന്നും, പകരം തന്നെ കൊണ്ടുപൊക്കോളാനും മൂത്തയാൾ സൈനികരുടെ അടുത്തേക്ക് ഓടിച്ചെന്ന് അവരുടെ കാല് പിടിച്ച് അപേക്ഷിച്ചു. അവളെ തള്ളിമാറ്റിയിട്ട് അവർ അവളോട് പറഞ്ഞു, ‘നിന്റെ സഹോദരി റേപ്പ് ചെയ്യപ്പെടുന്നത് നീ കാണണം. ഓരോ നാസി വേശ്യയുടെ കാര്യത്തിലും ഇതായിരിക്കും സംഭവിക്കുക. നീ ഇത് എല്ലാവരോടും പറയണം’. ഇളയസഹോദരിയുടെ ശരീരം മുഴുവൻ കഴുകന്മാർ കീറി വലിച്ചിരിന്നു. അവരുടെ പ്രദേശത്ത് ഡോക്ടർമാർ ഉണ്ടായിരുന്നില്ല. വൈദ്യരുടെ സഹായത്താൽ അവളുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളെല്ലാം ഉണക്കി. എന്നാൽ, ബലാത്സംഗത്തിനിരയായ അവൾക്ക് ഇതുവരെ സംസാരിക്കാൻ കഴിഞ്ഞിട്ടില്ല’, സൈക്കോളജിസ്റ്റായ ക്വിറ്റ്കോ പറഞ്ഞു.
‘ഇനി ഒരിക്കലും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കാത്ത തരത്തിൽ ഞങ്ങൾ നിങ്ങളെ ബലാത്സംഗം ചെയ്യും’ – ഇതാണ് റഷ്യൻ സൈനികർ ഉക്രൈൻ വീഥികളിലൂടെ പരസ്യമായി പാടി നടക്കുന്നത്. ബുച്ചയിൽ റഷ്യൻ അധിനിവേശക്കാർ 14 നും 24 നും ഇടയിൽ പ്രായമുള്ള 25 ഓളം പെൺകുട്ടികളെ ഒരു ബേസ്മെന്റിൽ പാർപ്പിക്കുകയും സ്ഥിരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. ചില പെൺകുട്ടികൾ ഗർഭിണികളായി. കമ്മീഷണർ ഡെനിസോവയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Also Read:ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
‘ഉക്രേനിയൻ കുട്ടികൾ ഉണ്ടാകുന്നത് തടയാൻ ആണ് റഷ്യൻ സൈനികർ ഇങ്ങനെ ചെയ്യുന്നത്. ഇനി ഒരിക്കലും ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കാത്ത തരത്തിൽ പെൺകുട്ടികളെ അവർ ബലാത്സംഗം ചെയ്യുന്നു. എല്ലാ നാസി വേശ്യകൾക്കും ഇതുസംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റഷ്യൻ സൈനികർ 16 വയസുള്ള ഒരു പെൺകുട്ടിയെ അവളുടെ, 25 വയസുള്ള സഹോദരിക്ക് മുന്നിലിട്ട് ബലാത്സംഗം ചെയ്തത്. 14 വയസുള്ള മറ്റൊരു പെൺകുട്ടിയെ ഏഴ് തവണയാണ് അവർ ബലാത്സംഗം ചെയ്തത്. അവരുടെ റിപ്പോർട്ട് ഞങ്ങളുടെ പക്കലുണ്ട്. അവരിൽ ചിലർ ഇപ്പോൾ ഗർഭിണികളാണ്’, ഏപ്രിൽ 5-ന് കൈവ് വാസിലിന ലെവ്‌ചെങ്കോയിൽ നിന്നുള്ള ഒരു സൈക്കോതെറാപ്പിസ്റ്റ് എഴുതി.
റഷ്യൻ പട്ടാളക്കാർ കൂട്ടബലാത്സംഗം ആസൂത്രണം ചെയ്താണ് നടപ്പിലാക്കുന്നതെന്ന ആരോപണവും ഉയർന്നുവന്നിരുന്നു. കീവിൽ നിന്നുള്ള ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പറയുന്നതനുസരിച്ച്, പെൺകുട്ടികളെ എങ്ങനെ റേപ്പ് ചെയ്യാം എന്നതിനെ സംബന്ധിച്ച് റഷ്യൻ പട്ടാളക്കാർ കൂടിയാലോചന നടത്തുന്നുണ്ട് എന്നാണ്. അവളോടൊപ്പം ജോലി ചെയ്യുന്ന ഇർപിൻ, ബുച്ച സ്വദേശിനികളായ പെൺകുട്ടികളാണ് ഇക്കാര്യം സൈക്കോളജ്‌സിറ്റിനോട് വെളിപ്പെടുത്തിത്.
Post Your Comments