തിരുവനന്തപുരം: മുസ്ലിം വിരുദ്ധവും വർഗീയവുമായ പ്രസംഗം നടത്തി അറസ്റ്റിലായ മുൻ എം.എൽ.എ പി.സി ജോർജിന് ജാമ്യം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങള്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. കോടതി അവധിയായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. പറഞ്ഞതിൽ നിന്ന് പിന്നോട്ടില്ലെന്നും നിലപാടുകൾ ഉറച്ച് നിൽക്കുന്നുവെന്നും പി.സി ജോർജ് ജാമ്യത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘മുസ്ലിം തീവ്രവാദികൾക്കുള്ള പിണറായി വിജയന്റെ റംസാൻ സമ്മാനമാണ് എന്റെ അറസ്റ്റ്. പറഞ്ഞതിൽ നിന്നും പിന്നോട്ടില്ല. വയനാട്ടിൽ നിന്നുള്ള ഒരാൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ അതെല്ലാം പറഞ്ഞത്. കോൺഗ്രസും സി.പി.എമ്മും വോട്ട് ബാങ്കിന്റെ പുറകെയാണ്’, പി.സി ജോർജ് പറഞ്ഞു.
Post Your Comments