![](/wp-content/uploads/2022/05/hos.jpg)
കാസർഗോഡ് : ചെറുവത്തൂർ പടന്ന കടപ്പുറത്തുനിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച സഹോദരങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇരുവരും ചികിത്സയിലാണ്. കാസർഗോഡ് മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്.
അതേസമയം, ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥിനി മരിച്ചു. കരിവെള്ളൂരിലെ നാരായണൻ– പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ഇപ്പോഴും ചികിത്സയിലാണ്.
ഭക്ഷ്യവിഷബാധയുടെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments