തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് പി.സി ജോർജിനെതിരെ നടപടിയെടുത്ത സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്ത്യൻ സമുദായ സംഘടനയായ കാസ. പി.സിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദുസംഘടനകൾ തിരുവനന്തപുരം ആർ ക്യാമ്പിലേക്ക് നടത്തിയ പ്രകടനത്തിൽ കാസയുടെ പ്രവർത്തകരും പങ്കെടുത്തു. കേരളീയ പൊതു സമൂഹത്തിന്റെ ആശങ്കകൾ പച്ചയ്ക്ക് തുറന്നുപറഞ്ഞ പി.സി ജോർജിനെ ഒറ്റപ്പെടുത്തി വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും സംഘടന വ്യക്തമാക്കി. നിയമം ഒരു സമുദായത്തിന് വേണ്ടി മാത്രം ഉള്ളതാണോ എന്ന് സംഘടന ചോദിച്ചു. ക്രിസ്ത്യൻ മതത്തെ അപമാനിച്ചുകൊണ്ട് പ്രസംഗിച്ച വാസിം അൽ ഹിക്കിമിക്കെതിരെ കേസെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കാസയുടെ ചോദ്യം.
Also Read:ഇറച്ചിമാലിന്യം പാലത്തിൽ ഉപേക്ഷിക്കാൻ ശ്രമം : വാഹനം കസ്റ്റഡിയിലെടുത്തു
ക്രിസ്തു പിഴച്ചു പെറ്റവനെന്നും ക്രിസ്മസ് പിഴച്ചു പെറ്റവന്റെ ആഘോഷമെന്നും ആഭാസത്തരമെന്നും ക്രിസ്മസിന്റെ തലേദിവസം വിളിച്ചുപറഞ്ഞ വാസിം അൽ ഹിക്കിമിക്ക് എതിരെ പരാതി കൊടുത്തിട്ട് അഞ്ചുമാസം കഴിഞ്ഞിരിക്കുന്നു. അതിനെതിരെ ഇതുവരെ കേസ് എടുക്കുവാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് കാസ വിമർശിച്ചു. എന്താണ് ഇത് സംബന്ധിച്ച് കേരളത്തിലെ മതേതരന്മാർക്കും ഇപ്പോൾ പി സി ജോർജിന്റെ അറസ്റ്റിനെ ന്യായീകരിക്കുന്നവർക്കും പറയാനുള്ളതെന്ന് സംഘടന ചോദിച്ചു.
ഒരു കാരണവുമില്ലാതെ ഷാഹിദാ കമാലിന് കിറ്റക്സ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യാമെങ്കിൽ പി.സി ജോർജിന് ലുലുവിനെ കുറിച്ചും പറയാമെന്ന് കാസ പറയുന്നു. ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ ജനസംഖ്യ വർദ്ധിപ്പിക്കണമെന്നാണ് പി.സി ജോർജ് പറഞ്ഞത്. അല്ലാതെ ഒരു സമുദായത്തെയും നിർബന്ധമായി വന്ധ്യംകരിച്ച് ആ സമുദായത്തിന്റെ ജനസംഖ്യാവർദ്ധനവ് തടയണം എന്നല്ല പറഞ്ഞത്. പിസി ജോർജ് തുറന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ നിലവിലെ സാഹചര്യത്തിൽ കേരളീയ പൊതു സമൂഹത്തിന്റെ ആശങ്കകൾ തന്നെയാണെന്നും അതിൻറെ പേരിൽ പി.സി ജോർജിനെതിരെ എടുത്ത കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും കാസ വ്യക്തമാക്കി.
Post Your Comments