Latest NewsIndiaNewsInternational

ബഹിരാകാശ ദൗത്യവുമായി യുഎഇ

ബഹിരാകാശ യാത്രികന്റെ പേര് ഇതുവരെ യുഎഇ വെളിപ്പെടുത്തിയിട്ടില്ല

ആറുമാസത്തെ ബഹിരാകാശ യാത്രികനെ ഫ്ലൈയിംഗ് ലബോറട്ടറിയിലേക്ക് അയക്കാൻ ബഹിരാകാശ ഏജൻസി നാസയുമായി കരാർ ഒപ്പിട്ട് യുഎഇ. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷം മനുഷ്യനെ ഗ്രഹത്തിനു പുറത്തേക്ക് അയക്കുന്ന പതിനൊന്നാമത്തെ രാജ്യമാകാൻ ഒരുങ്ങുകയാണ് യുഎഇ.

ഛിന്നഗ്രഹങ്ങളിലെ പര്യവേഷണത്തിനുള്ള ബഹിരാകാശ പേടകത്തിന്റെ പ്രവർത്തനവും ഇതിനോടകം യുഎഇ ആരംഭിച്ചിട്ടുണ്ട്. ബഹിരാകാശ യാത്രികന്റെ പേര് ഇതുവരെ യുഎഇ വെളിപ്പെടുത്തിയിട്ടില്ല.

Also Read: ടെക്നോ ഫാന്റം എക്സ് ഇന്ത്യൻ വിപണിയിൽ, സവിശേഷതകൾ ഇങ്ങനെ

‘യുഎഇക്ക് പുതിയ ബഹിരാകാശ സ്റ്റേഷൻ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് 180 ദിവസം നീണ്ട ദൗത്യത്തിനായി ആദ്യ അറബ് ബഹിരാകാശ യാത്രികന് അയക്കാനുള്ള പുതിയ കരാറിൽ ഒപ്പുവെച്ചു. ബഹിരാകാശ ചരിത്രത്തിലെ പതിനൊന്നാമത്തെ രാജ്യമാകും യുഎഇ. യുവാക്കളിൽ അഭിമാനിക്കുന്നു’ യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button