വയനാട്: അപകടകരമായ രീതിയില്‍ നിൽക്കുന്ന വീട്ടി മരങ്ങൾ മൂലം വെങ്ങപ്പള്ളി കോളനിയിലെ പന്ത്രണ്ടോളം കുടുംബാംഗങ്ങള്‍ ഭീതിയില്‍. കോളനിയിലെ ഈ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്.
റവന്യു വകുപ്പ് മന്ത്രിയ്‌ക്ക് നേരിട്ട് പരാതി നൽകിയിട്ടും മരം ഇത് വരെ മുറിച്ചു മാറ്റിയിട്ടില്ലെന്നാണ് പരാതി.
അപകടകരമായ രീതിയിൽ വീടിനു മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന വീട്ടി മരങ്ങൾ റവന്യു വകുപ്പ് മുറിച്ചു മാറ്റി നൽകാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് കുടുംബങ്ങൾ. പഞ്ചായത്ത്, വില്ലേജ്, താലൂക് അധികൃതർക്കും കളക്ടർക്കും ഇത് സംബന്ധിച്ച് ആളുകൾ പരാതി നൽകിയിരുന്നു. എന്നാല്‍, ഇതിൽ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്നാണ് ജില്ലാ സന്ദേർശനത്തിനെത്തിയ റവന്യു വകുപ്പ് മന്ത്രിയോട് റിഫ്‌ന എന്ന ആറാം ക്ലാസ്സുകാരി പരാതി പറഞ്ഞത്. മരക്കൊമ്പ് പൊട്ടി വീണ് റീനയുടെ തലയ്‌ക്ക് മുറിവ് പറ്റിയിരുന്നു. ഉടൻ തന്നെ വീട്ടി മരം മുറിച്ചു മാറ്റാമെന്ന് മന്ത്രി ഉറപ്പും നൽകി. എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും മരം മുറിച്ചു മാറ്റിയിട്ടില്ല.
സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് മരം മുറിക്കാത്തത് എന്നും, അപകട സ്ഥിതി ബോധ്യം വന്നിട്ടും നടപടി എടുക്കുന്നില്ലെന്നും ആളുകൾ പറയുന്നു.
Post Your Comments