ടെക്നോ ഫാന്റം എക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ട്രാൻസ്ഷൻ ഇന്ത്യയുടെ ആഗോള പ്രീമിയം സ്മാർട്ട്ഫോൺ ബ്രാൻഡാണ് ടെക്നോ.
മെയ് 4 മുതലാണ് ഈ സ്മാർട്ട്ഫോൺ വില്പനയ്ക്ക് എത്തുന്നത്.
6.7 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 50 മെഗാപിക്സൽ, 13 മെഗാപിക്സൽ, 8 മെഗാ പിക്സൽ ലേസർഫോക്കസ് ചെയ്ത പിൻക്യാമറയ്ക്കൊപ്പം 108 മെഗാപിക്സ്ൽ അൾട്രാ എച്ച്ഡി മോഡ് ഉൾപ്പെടുത്തിയതിനാൽ മികച്ച ചിത്രങ്ങൾ പകർത്താൻ കഴിയും. 48 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നിങ്ങനെയാണ് സെൽഫി ക്യാമറകൾ.
13 ജിബി റാമും, 256 ജിബി റോമും ആണ് സ്റ്റോറേജ്. എസ്.ഡി കാർഡ് സ്ലോട്ട് വഴി 512gb വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ കഴിയും.
Also Read: അറ്റാദായ വിൽപ്പനയിൽ ഉയർന്ന നേട്ടം കൈവരിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര
4700 mah ബാറ്ററി 38 ദിവസത്തെ അൾട്ര ലോങ്ങ് സ്റ്റാൻഡ്ബൈ സമയവും നൽകും. 25,990 രൂപയാണ് വിപണി വില. കൂടാതെ, ഫോണിനൊപ്പം ഉപഭോക്താക്കൾക്ക് കോംപ്ലിമെന്ററി ഓഫറായി 2,099 രൂപ വിലയുള്ള ബ്ലൂടൂത്ത് സ്പീക്കറും ഒറ്റത്തവണ സ്ക്രീൻ റീപ്ലേസ്മെന്റും ലഭിക്കും.
Post Your Comments