ബെർലിൻ: റഷ്യയുടെ ആവശ്യത്തിനു മുന്നിൽ മുട്ടുകുത്തി ജർമ്മനി. റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഗ്യാസിന്റെ പണം റൂബിളിൽ നൽകണമെന്ന റഷ്യയുടെ ആവശ്യത്തോടാണ് ജർമ്മനി സമ്മതം മൂളിയിരിക്കുന്നത്.
ജർമനിയിലെ ഏറ്റവും വലിയ ഇന്ധന നിർമ്മാതാക്കളിൽ ഒരാളായ യൂണിപ്പർ എന്ന കമ്പനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, നേരിട്ട് റൂബിളായി നൽകുകയായിരിക്കില്ല കമ്പനി ചെയ്യുക. അങ്ങനെ ചെയ്താൽ, റഷ്യയ്ക്കു മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾക്ക് തുരങ്കം വയ്ക്കലായി ആ പ്രവൃത്തി മാറും. ഇതിനാൽ മറ്റെന്തെങ്കിലും സമാന്തരമായ വഴിയായിരിക്കും കമ്പനി സ്വീകരിക്കുക.
ഉക്രൈൻ ആക്രമിച്ചു കീഴടക്കിയ റഷ്യയുടെ കിരാതമായ നടപടിയിൽ പ്രതിഷേധിച്ചാണ് യൂറോപ്യൻ രാജ്യങ്ങൾ റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ഇന്ധന,പ്രകൃതിവാതക ദാതാവ് റഷ്യയാണ്.
റഷ്യമായുള്ള സാമ്പത്തിക ഇടപാടുകൾ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ റദ്ദാക്കിയതോടെ, തങ്ങൾ കയറ്റുമതി ചെയ്യുന്ന വിഭവങ്ങൾക്ക് പ്രതിഫലം റഷ്യൻ കറൻസിയായ റൂബിളിൽ തന്നെ വേണമെന്ന് അവർ വാശി പിടിക്കുകയായിരുന്നു
Post Your Comments