കൊച്ചി: സഹോദരിമാരെ നടുറോഡിലിട്ട് മര്‍ദ്ദിച്ച കേസിൽ പ്രതിക്ക് ഇടക്കാല ജാമ്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിനാണ് ഹൈക്കോടതി ഇടക്കാല ജാമ്യ അനുവദിച്ചത്. മെയ് 19 വരെയാണ് ജാമ്യം. ഇക്കാലയളവില്‍ പ്രതിയെ അറസ്റ്റ് ചെയ്താല്‍ ഉപാധികളോടെ ജാമ്യത്തില്‍ വിടണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
അന്‍പതിനായിരം രൂപയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിന്റേയും അടിസ്ഥാനത്തിലാണ് ജാമ്യം. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും പ്രതിയെ ഇതുവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.
ഏപ്രില്‍ 16-നാണ് തേഞ്ഞിപ്പലം പാണമ്പ്രയിൽ ദേശീയപാതയിൽ സഹോദരിമാരായ ഹസ്ന അസീസ്, സഹോദരി ഹംന അസീസ് എന്നിവരെ ഇബ്രാഹിം ഷബീർ മർദ്ദിച്ചത്. പാണമ്പ്രയില്‍ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ ഇബ്രാഹം ഷബീര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ദേശീയ പാതയില്‍വെച്ച് ജനക്കൂട്ടത്തിനിടയില്‍ യുവാവ് അഞ്ച് തവണയാണ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
കേസിൽ ഷബീറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വേനലവധിക്ക് ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.
Post Your Comments