ജയ്പൂര്‍: സ്ത്രീധനമായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിന്റെ പ്രതികാരം തീര്‍ക്കാന്‍, ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബലാത്സംഗത്തിന്റെ വീഡിയോ ചിത്രീകരിച്ച് പോണ്‍സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഭരത്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സ്ത്രീധനമായി ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ ഭാര്യ വീട്ടുകാര്‍ നല്‍കാത്തതിനെ തുടര്‍ന്ന്, ബലാത്സംഗ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് അത്രയും തുക താന്‍ സമ്പാദിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. ഭര്‍ത്താവിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെ യുവതി നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം,ബലാത്സംഗ വീഡിയോ യൂട്യൂബില്‍ പ്രചരിപ്പിച്ചതായി പരാതിയുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഭരത്പൂര്‍ കമാന് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ദൗലത്ത് സാഹു പറഞ്ഞു.
ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കുകയും തുടര്‍ന്ന് തുക മുതലാക്കാനായി ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രികരിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. പണത്തിനായി വീഡിയോ യുട്യൂബില്‍ പ്രചരിപ്പിച്ചു.
Post Your Comments