Latest NewsNewsIndia

മകനെ മന്ത്രിയാക്കില്ലെങ്കിൽ ബിജെപി അനുഭവിക്കും : മുന്നറിയിപ്പുമായി നിഷാദ് പാര്‍ട്ടി അധ്യക്ഷന്‍

നിഷാദ് സമുദായം ഇപ്പോള്‍ തന്നെ ബി.ജെ.പിയുമായി അത്ര നല്ല ബന്ധത്തിലല്ല

ഗൊരഖ്പുര്‍: മകനെ മന്ത്രിയാക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പിക്ക് മുന്നറിയിപ്പുമായി സഖ്യകക്ഷിനേതാവ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബി.ജെ.പി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഉത്തര്‍പ്രദേശിലെ നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് പറഞ്ഞു.

Read Also  :  രാജ്യതലസ്ഥാനത്ത് നടന്ന കൊലപാതകത്തില്‍ വഴിത്തിരിവ് ആയത് ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം

അനുപ്രിയ പട്ടേലിന് കേന്ദ്രമന്ത്രിസഭയില്‍ അംഗമാവാമെങ്കില്‍ എന്തുകൊണ്ടാണ് പ്രവീണ്‍ നിഷാദിന് പറ്റാത്തത്? നിഷാദ് സമുദായം ഇപ്പോള്‍ തന്നെ ബി.ജെ.പിയുമായി അത്ര നല്ല ബന്ധത്തിലല്ല. ഇനിയും തെറ്റുകള്‍ മനസിലാക്കി തിരുത്തിയില്ലെങ്കില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും  സഞ്ജയ് നിഷാദ് പറഞ്ഞു. 160 അസംബ്ലി മണ്ഡലങ്ങളില്‍ ഞങ്ങള്‍ക്ക് സ്വാധീനമുണ്ട്. വളരെ കുറച്ച് മണ്ഡലങ്ങളില്‍ മാത്രമാണ് അനുപ്രിയ പട്ടേലിന് സ്വാധീനമുള്ളതെന്നും സഞ്ജയ് നിഷാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button