ബെർലിൻ: റഷ്യ-ഉക്രൈൻ യുദ്ധം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതായി സൂചനകൾ. പല യൂറോപ്യൻ രാജ്യങ്ങളും ഉക്രൈന് ആയുധം നൽകി സഹായിക്കുന്നത്, റഷ്യയ്ക്ക് എതിരെയുള്ള അവരുടെ ചെറുത്തുനിൽപ്പ് ശക്തമാക്കുന്നു.
ഇപ്പോഴിതാ, ജർമ്മനി ഉക്രൈന് ഹൊവിറ്റ്സറുകൾ നൽകാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് യുദ്ധഭൂമിയിൽ നിന്നും ഏറ്റവും പുതിയതായി പുറത്തു വരുന്നത്. ഇടത്തരം ദൂരപരിധിയുള്ള, കുട്ടി പീരങ്കികളെന്ന് വിളിക്കാവുന്ന ആയുധമാണ് ഹൊവിറ്റ്സർ. മോർട്ടാറിനേക്കാൾ പ്രഹരപരിധിയുള്ള, എന്നാൽ പീരങ്കിയേക്കാൾ പ്രഹരപരിധി കുറഞ്ഞ ഉപകരണമാണിത്. ഉക്രൈന് ഇത്തരം ആയുധങ്ങൾ നൽകുന്നത് സംബന്ധിച്ച ചർച്ചകളുടെ അവസാനഘട്ടത്തിലാണ് ജർമ്മനി എന്നാണ് അറിയാൻ സാധിക്കുന്നത്.
കിഴക്കൻ പ്രദേശമായ ഡോൺബാസ് മേഖലയിലേക്ക് റഷ്യ ആക്രമണം കേന്ദ്രീകരിച്ചതോടെ, ഉയർന്ന പ്രഹരശേഷിയുള്ള ആയുധങ്ങൾക്ക് വേണ്ടി ഉക്രൈൻ പശ്ചാത്യ രാജ്യങ്ങളോട് അപേക്ഷിച്ചിരുന്നു. പീരങ്കി യുദ്ധങ്ങൾക്ക് വളരെ അനുയോജ്യമായ മേഖലയാണിത്. അതിനാൽ തന്നെ, അത്തരം ആയുധങ്ങളില്ലാതെ ഉക്രൈന് ഈ യുദ്ധഭൂമിയിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല.
Post Your Comments