തിരുവനന്തപുരം: ക്രിസ്ത്യന്‍-മുസ്‌ലിം പള്ളികള്‍ അവരുടെ സമുദായങ്ങളുടെ കീഴിലാണെന്നും എന്നാല്‍, ക്ഷേത്രങ്ങള്‍ സര്‍ക്കാരുകളുടെ കീഴിലാണെന്നും വ്യക്തമാക്കി പി.സി ജോർജ്. സര്‍ക്കാരില്‍ നിന്നും ക്ഷേത്രങ്ങള്‍ സ്വന്തമാക്കാന്‍ ഹിന്ദുക്കള്‍ യുദ്ധം ചെയ്യണമെന്നാണ് പി.സി ജോർജ് പറയുന്നത്. ഹൈന്ദവന്‍ ആരാധിക്കുന്ന ഹൈന്ദവ ക്ഷേത്രങ്ങള്‍ മുഴുവന്‍ ഹൈന്ദവന്റെ ഭരണത്തില്‍ കൊണ്ടുവരാനുള്ള ശക്തമായ ഇടപെടലുകള്‍ ഹിന്ദു സംഘടനകള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനന്തപുരിയിലെ ഹിന്ദുമഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി.
‘നേരത്തെ നിയമസഭയില്‍ വളരെ ശക്തമായി ഞാനൊരു കാര്യം പറഞ്ഞു. പള്ളി ഭരിക്കുന്നത് ക്രിസ്ത്യാനിയാണ്. മുസ്‌ലിം പള്ളികള്‍ ഭരിക്കുന്നത് മുസ്‌ലിങ്ങളാണ്, അവരുടതോണ് പള്ളി. ക്ഷേത്രത്തില്‍ ആരാധനക്കെത്തുന്നത് മുഴുവന്‍ ഹൈന്ദവ സഹോദരങ്ങളാണ്. അത് ഭരിക്കുന്നത് സര്‍ക്കാരാണ്. ഈ പരിപാടി നിര്‍ത്തണം. ഹൈന്ദവന്‍ ആരാധിക്കുന്ന ഹൈന്ദവ ക്ഷേത്രങ്ങള്‍ മുഴുവന്‍ ഹൈന്ദവന്റെ ഭരണത്തില്‍ കൊണ്ടുവരാനുള്ള ശക്തമായ ഇടപെടലുകള്‍ ഹിന്ദു സംഘടനകള്‍ ഏറ്റെടുക്കണം. മുസ്‌ലിങ്ങള്‍ നേര്‍ച്ച പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ അവര്‍ക്ക് കാശ് മേടിക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് യതീംഖാനയുടെ പേരില്‍, അനാഥ മന്ദിരത്തിന്റെതാണെന്ന് പറഞ്ഞ് ഒരു കെട്ടിടമുണ്ടാക്കി അവിടെ ചില്ലറ മേടിക്കും. അതവര് എണ്ണിയെടുക്കും.
ക്ഷേത്രത്തില്‍ വരുന്ന പണം മുഴുവന്‍ സര്‍ക്കാരിലേക്ക് പോകും. സര്‍ക്കാരിന് കടമെടുക്കാനുള്ള ഒരു സ്ഥാപനമാണ് ഹൈന്ദവ ക്ഷേത്രങ്ങള്‍. മഹാരാജാവിന്റെതായിരുന്നു ക്ഷേത്രങ്ങള്‍ മുഴുവന്‍. പിന്നെ ജനാധിപത്യ സംവിധാനത്തിലേക്ക് മാറിയപ്പോള്‍ സര്‍ക്കാരിന്റെ കയ്യിലേക്ക് ക്ഷേത്രങ്ങള്‍ പോയി. ഇത് ന്യായമല്ല. നിങ്ങള്‍ ഇതിനെതിരെ ശക്തമായി ഇടപെടണം. ഞാന്‍ പിന്നില്‍ നില്‍ക്കാന്‍ തയ്യാറാണ്. കേസ് കൊണ്ടൊന്നും കാര്യമില്ല. കോടതിയും കണക്കല്ലേ. ഇത് യുദ്ധമാകണം. അല്ലെങ്കില്‍ ഒരു പൈസ പോലും ക്ഷേത്രത്തില്‍ നേര്‍ച്ചയിടരുത്. എറണാകുളത്തെ ക്ഷേത്രത്തില്‍ നിന്ന് നൂറ് മീറ്റര്‍ മാറി ഒരു നേര്‍ച്ചക്കുറ്റി ഉണ്ടാക്കി മഹാലക്ഷ്മിയുടെ പടം വെച്ചേക്കുക. ക്ഷേത്രത്തില്‍ വരുന്നവരോട് ഇവിടെ നേര്‍ച്ച ഇടാന്‍ പറയുക. അവിടെ പോയി പ്രാര്‍ത്ഥിക്കുക, ഇവിടെ കാശ് ഇടുക. ആ കാശ് ഹിന്ദുക്കളുടെ നന്മക്ക് വേണ്ടി ഉപയോഗിക്കുക. അപ്പൊ സൂക്കേട് തീരുകേലേ. ഞാനിത് നിയമസഭയില്‍ പറഞ്ഞപ്പോള്‍ എല്ലാരും എന്നെ കൊല്ലാന്‍ വന്നു. രാജേട്ടന്‍ (ഒ. രാജഗോപാല്‍) പോലും എന്റെയൊപ്പം കൂടിയില്ല. ഒറ്റക്ക് യുദ്ധം ചെയ്യേണ്ടി വന്നു’, പി.സി ജോർജ് പറഞ്ഞു.
Post Your Comments