KeralaLatest NewsNewsIndia

‘രണ്ട് തുണിയില്ലാത്ത പെണ്ണുങ്ങളെ കൊണ്ട് പൊലീസ് അങ്ങോട്ട് പോയി, അയ്യപ്പന്‍ ഇത് കാണാന്‍ കുത്തിയിരിക്കുകയാണോ?’: പി.സി

തിരുവനന്തപുരം: അനന്തപുരിയിലെ ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്ലിം വിരുദ്ധ- സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു വർഗീയ പരാമര്ശങ്ങളുമായി പി.സി രംഗത്ത് വന്നത്. ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച യുവതികളെ അപമാനിച്ചുകൊണ്ടും പി.സി. ജോര്‍ജ് പ്രസംഗത്തില്‍ സംസാരിച്ചു.

‘ശബരിമല ശാസ്താവ് വളരെ പ്രധാനപ്പെട്ടതാണ്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ശാസ്താവാണ്. അയ്യപ്പന്‍ ഒരു റിയാലിറ്റി ആണ്. പന്തളം രാജകൊട്ടാരത്തില്‍ ജനിച്ച രാജകുമാരനാണ് അയ്യപ്പന്‍. എന്റെ നിയോജക മണ്ഡലമായിരുന്നു പൂങ്കാവനം മുഴുവന്‍. അവിടെ പിണറായി സഖാവിന് ഒറ്റ ഉദ്ദേശമേ ഉള്ളൂ. എങ്ങനെയെങ്കിലും അടിയുണ്ടാക്കി രണ്ട് പേരെയും കൂട്ടത്തില്‍ കിട്ടണം. ഹിന്ദു കമ്മിറ്റിയില്‍ നിന്നും കുറേ എണ്ണത്തെ കൂട്ടത്തില്‍ കിട്ടിയിട്ടുണ്ട്. ആ കൂട്ടത്തില്‍ കുറച്ച് നായന്മാരെ കൂടി വിഭജിക്കാന്‍ കഴിയുമോ എന്ന് അറിയാന്‍ വേണ്ടി രണ്ട് തുണിയില്ലാത്ത പെണ്ണുങ്ങളെ കൊണ്ട് പൊലീസ് അങ്ങോട്ട് പോയി. അയ്യപ്പന്‍ ഇത് കാണാന്‍ കുത്തിയിരിക്കുകയാണോ’, പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Also Read:വയനാട്ടിലെ ഹോംസ്റ്റേയില്‍ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്ലീങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പി.സി. ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു. ടിപ്പു സുല്‍ത്താനെ താഴ്ത്തിക്കെട്ടുന്ന തരത്തിലും പ്രസംഗത്തില്‍ പരാമര്‍ശങ്ങളുണ്ടായി. ‘ഞാന്‍ കേട്ടത് ശരിയാണെങ്കില്‍ മുസ്ലിങ്ങളുടെ ഹോട്ടലുകളില്‍ പലതും നടക്കുന്നുണ്ട്. ഒരു ഫില്ലര്‍ വെച്ചിരിക്കും, ചായയില്‍ അത് ഒറ്റ തുള്ളി ഒഴിച്ചാല്‍ മതി. വന്ധ്യംകരിക്കും, പുരുഷനെയും സ്ത്രീയെയും. അങ്ങനെ ഇന്ത്യാ രാജ്യം പിടിച്ചടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്’, പി.സി. ജോര്‍ജ് സമ്മേളനത്തില്‍ പറഞ്ഞു. പ്രസംഗം വിവാദമായതോടെ പി.സിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button