
മുംബൈ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് കണ്ടുകെട്ടി. ലഭിച്ച വിവരങ്ങൾ അനുസരിച്ച് 7 കോടി 27 ലക്ഷം രൂപയാണ് ഇ.ഡി കണ്ടുകെട്ടിയത്.
തട്ടിപ്പുവീരനായ മലയാളി സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലെ തുടർനടപടിയാണിത്. കള്ളപ്പണം വെളുപ്പിക്കൽ പ്രതിരോധ നിയമത്തിന്റെ കീഴിലാണ് ഈ കണ്ടുകെട്ടൽ. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ ഗുണഭോക്താവ് ജാക്വിലിൻ ആണെന്നാണ് എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ തെളിഞ്ഞത്.
കേസിൽ, ജാക്വിലിൻ അടക്കം നിരവധി ബോളിവുഡ് നടിമാർക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. 5.71 കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് സുകേഷ് തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് ജാക്വിലിന് നൽകിയിരിക്കുന്നത്. ഏതാണ്ട് 1,73,000 യു.എസ് ഡോളർ, 27,000 ഓസ്ട്രേലിയൻ ഡോളർ വീതം നടിയുടെ അടുത്ത കുടുംബാംഗങ്ങൾക്ക് നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.
Post Your Comments