5 ജി സ്പെക്ട്രം ലേലം ജൂൺ ആദ്യവാരം ഉണ്ടാകാൻ സാധ്യത. ഇതു സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തു വിട്ടു. സ്പെക്ട്രം വില നിർണയത്തെകുറിച്ചുള്ള വ്യവസായ ആശങ്കകൾ പരിഹരിക്കാൻ ഉള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നിലധികം ബാൻഡുകളിലായി അടിസ്ഥാന വിലയ്ക്ക് 7.5 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന ഒരു ലക്ഷം മെഗാഹെർട്സ് സ്പെക്ട്രം ലേലം ചെയ്യാനാണ് നിലവിൽ ട്രായ് നിർദ്ദേശിച്ചിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാർശ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ വിലയിരുത്തുന്നത് ലേല നടപടികളിൽ പുരോഗതി ഉണ്ടാകും.
നേരത്തെ സ്പെക്ട്രം ലേലത്തിന്റെ അടിസ്ഥാനവില ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടന്നിരുന്നു. ജനുവരി-മാർച്ച് കാലയളവിൽ നടക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും ട്രായിയുടെ നടപടിക്രമങ്ങൾ നീളുന്നതിനാൽ ജൂണിലേക്ക് ലേലം മാറ്റുകയായിരുന്നു. 2022 അവസാനത്തോടെ രാജ്യത്ത് 5ജി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments