തിരുവനന്തപുരം : ജര്‍മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേതുപോലെ ആരോഗ്യരംഗത്ത് വ്യത്യസ്തമായ മറ്റു തൊഴിലവസരങ്ങള്‍ കണ്ടെത്താൻ ഉദ്ദേശിക്കുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍.
നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ഷോര്‍ട്ടു ലിസ്റ്റു ചെയ്ത ഉദ്യോഗാര്‍ഥികളും, ജര്‍മന്‍ ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആശയവിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തില്‍ തന്നെ ആരോഗ്യരംഗത്ത് ഏറ്റവും ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് മലയാളി നഴ്സുമാര്‍. അവരുടെ സാന്നിദ്ധ്യമില്ലാത്ത രാജ്യങ്ങളില്ല. കനിവിന്റെയും ദയവിന്റെയും ഉറവകളായി അവര്‍ കേരളത്തെ ലോകത്തിനു മുന്നില്‍ ഒരു മെഴ്സി ഹബ്ബാക്കി മാറ്റിയിരിക്കുന്നു. ജര്‍മന്‍ റിക്രൂട്ട്മെന്റ് യാഥാർത്ഥ്യമാകുന്നതോടെ മാകുന്നതോടെ യൂറോപ്പില്‍ മലയാളി നഴ്സുമാരുടെ സാന്നിദ്ധ്യം കൂടുതല്‍ സജീവമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments