ചവറ: ദേശീയ പാതയില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടര്‍ മറിഞ്ഞ് യുവതി മരിച്ചു. തേവലക്കര പുത്തന്‍ സങ്കേതം ചുന്തിനേഴ്ത്ത് വീട്ടില്‍ ശരണ്യയാണ് (21) മരിച്ചത്.
ശങ്കരമംഗലം പെട്രോൾ പമ്പിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയില്‍ നിന്നും സ്കൂട്ടറില്‍ വരുന്നതിനിടയില്‍ സ്കൂട്ടര്‍ മറിഞ്ഞ് പുറകു വശത്തിരുന്ന ശരണ്യ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍, സംഭവ സ്ഥലത്തുതന്നെ മരണമടയുകയായിരുന്നു. അപകടത്തിൽ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനും ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടര്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് അപകടമുണ്ടായതാകാമെന്നാണ് പൊലീസ് നിഗമനം.
Post Your Comments