Latest NewsKeralaCinemaMollywoodNewsEntertainment

കമ്മീഷണറിലെ ബി.ജി.എം മനസ്സിൽ സങ്കല്പിച്ച് ഇതൊന്ന് വായിച്ച് നോക്കിയേ…’ഇടത് നിന്റെ തന്തയും വലത് എന്റെ തന്തയും’ !

കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താടി വളർത്തിയ താരത്തിന്റെ ചിത്രം ട്രോളർമാരും ഏറ്റെടുത്തു. എന്നാൽ, അദ്ദേഹത്തെ മനഃപൂർവ്വം അപമാനിക്കാൻ ശ്രമിച്ചവരുമുണ്ട്. അക്കൂട്ടത്തിൽ ഒരുത്തന് തക്ക മറുപടി നൽകിയിരിക്കുകയാണ് ഗോകുൽ സുരേഷ്. അച്ഛനെ അപമാനിച്ചവന് അതേ നാണയത്തിൽ ഗോകുൽ മറുപടി നൽകി. ഇത് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സുരേഷ് ഗോപിയുടെ ‘താടി ചിത്രത്തിന്’ ലഭിച്ചതിനേക്കാൾ സ്വീകാര്യതയാണ് ഗോകുലിന്റെ മറുപടിക്ക് ലഭിക്കുന്നത്.

Also Read:കരിക്കിന്‍ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ബി.ജെ.പിയുടെ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യയും ഗോകുൽ സുരേഷിന്റെ കമന്റിനോട് പ്രതികരിച്ചിട്ടുണ്ട്. ‘കമ്മീഷണറിലെ ബി.ജി.എം മനസ്സിൽ സങ്കല്പിച്ച് ഇതൊന്ന് വായിച്ച് നോക്കിയേ’ എന്നായിരുന്നു അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ‘ഈ രണ്ടു ചിത്രങ്ങളുടെയും വ്യത്യാസം കണ്ടുപിടിക്കാമോ’ എന്ന ചോദ്യവുമായി, ഒരു കുരങ്ങന്റെ ചിത്രത്തിനൊപ്പം സുരേഷ് ഗോപിയുടെ ചിത്രം പങ്കുവച്ച പോസ്റ്റിനാണ് ഗോകുൽ മറുപടി നൽകിയത്. ‘രണ്ടു വ്യത്യാസം – ഇടത് നിന്റെ തന്തയും വലത് സൈഡിൽ എന്റെ തന്തയും’ എന്നായിരുന്നു താരപുത്രന്റെ കമന്റ്. ഏതായാലൂം ഈ കമന്റ് ആണ് വൈറലായിരിക്കുന്നത്.

‘ചെറിയ വട കൊടുത്തു വലിയ വട വാങ്ങിയ കമ്മി സുടു പോസ്റ്റ് ഡിലീറ്റ് ആക്കി. ഇക്കൊല്ലത്തെ കിടിലൻ മറുപടി. അച്ഛന്റെ മോൻ തന്നെ’ എന്ന് തുടങ്ങി ഗോകുലിനെ പുകഴ്ത്തുന്നവരും രംഗത്തുണ്ട്. ‘വടി കൊടുത്തു അടി മേടിക്കുക എന്ന് കേട്ടിട്ടുണ്ട്. എന്നാലും ഇങ്ങനെയുണ്ടോ മേടിക്കൽ? ഇതിനിടയിൽ ഇല്യാസ്: നീയെന്താ ഗോകുലേ ഇങ്ങനെ? ഗോകുൽ സുരേഷ്: തന്തക്ക് പിറന്നതുകൊണ്ട്’, ഇങ്ങനെ പോകുന്നു കമന്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button