കോഴിക്കോട്: വ്ലോഗറും യൂട്യൂബറും കോഴിക്കോട് ബാലുശേരി സ്വദേശിയുമായ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്. കോഴിക്കോട് കാക്കൂര്‍ പൊലീസാണ് മെഹ്നാസിനെതിരെ കേസെടുത്തിട്ടുള്ളത്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് കേസ്. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്.
ഭർത്താവ് മെഹ്നാസിൽ നിന്നും റിഫ ശാരീരികവും മാനസികവുമായ പീഡനം നേരിട്ടുവെന്നാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. റിഫയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങള്‍ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കൾ രംഗത്ത് വന്നതോടെ, റിഫയെ കൊലപ്പെടുത്തിയത് താനല്ലെന്നും, തങ്ങൾക്കിടയിൽ വില്ലനായി വന്നത് ആരാണെന്ന് പുറത്തുകൊണ്ടുവരുമെന്നും മെഹ്‌നാസ് അവകാശപ്പെട്ടിരുന്നു.
Also Read:ദുരവസ്ഥ, മകന് ജാമ്യം തേടി സ്റ്റേഷനിലെത്തിയ അമ്മയെ കൊണ്ട് മസാജ് ചെയ്യിച്ച് പോലീസ് ഉദ്യോഗസ്ഥന്: വീഡിയോ
കഴിഞ്ഞ മാർച്ച് ഒന്നിനാണ് റിഫ മെഹ്നുവിനെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു മുമ്പ് തന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് റിഫ പറഞ്ഞതായി മെഹ്നു പറയുന്നു. എന്നാൽ, വഴക്ക് ഉണ്ടാകുമ്പോൾ എപ്പോഴും പറയുന്നത് പോലെയാണെന്നാണ് കരുതിയതെന്ന് മെഹ്നു പറഞ്ഞു. ഭക്ഷണം കഴിച്ച്, മുറിയിൽ മടങ്ങിയെത്തിയപ്പോഴാണ് റിഫയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിൽ കയറ്റുമ്പോഴും ജീവിതത്തിലേക്ക് മടങ്ങി വരുമെന്നാണ് കരുതിയിരുന്നതെന്ന് മെഹ്നാസ് ആരംഭത്തിൽ പറഞ്ഞതെല്ലാം അഭിനയമാണെന്നാണ് റിഫയുടെ കുടുംബം ആരോപിക്കുന്നത്.
Post Your Comments