Latest NewsNewsInternationalGulfQatar

ഈദുൽ ഫിത്തർ: പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ഖത്തർ

ദോഹ: പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ഖത്തർ. ഈദുൽഫിത്തറിനോട് അനുബന്ധിച്ചാണ് ഖത്തർ പൊതു അവധി പ്രഖ്യാപിച്ചത്. 2022 മെയ് 1 ഞായറാഴ്ച മുതൽ മെയ് 9 തിങ്കളാഴ്ച വരെയാണ് അവധി. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്.

Read Also: ചൈന ചതിച്ചതോടെ എന്തിനും ഏതിനും രക്ഷകരായി ഇന്ത്യ: ശ്രീലങ്ക ഏഴിന അടിയന്തിര സാധനങ്ങളുടെ പട്ടിക മോദിക്ക് സമർപ്പിച്ചു

അവധിയ്ക്ക് ശേഷം മെയ് 10 ചൊവ്വാഴ്ച മുതൽ ഖത്തറിലെ പൊതുമേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. അതേസമയം, രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യുഎഇ ക്യാബിനറ്റും നേരത്തെ അംഗീകാരം നൽകിയിരുന്നു. യുഎഇയിലെ പൊതു മേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ എന്നിവയ്ക്ക് 2022 ഏപ്രിൽ 30 ശനിയാഴ്ച മുതൽ 2022 മെയ് 6 വെള്ളിയാഴ്ച വരെ അവധിയായിരിക്കും.

ഈദുൽ ഫിത്തർ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2022 മെയ് 9 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. അതേസമയം, യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് 4 വരെ അവധിയായിരിക്കും.

Read Also: നാല് മുൻനിര വിക്കറ്റുകൾ, തന്‍റെ ക്വാട്ട പൂർത്തിയാക്കാൻ അവസരം നൽകിയില്ല: പന്തിനെ വിമർശിച്ച് മുൻ താരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button