മംഗലപുരം: കണിയാപുരത്ത് പെട്രോൾ പമ്പിൽ ആക്രമണം നടത്തി ജീവനക്കാരനെ വെട്ടിയ സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. ബൈക്കോടിച്ചിരുന്ന പള്ളിപ്പുറം പായ്ച്ചിറ സ്വദേശി ഷഫീഖ് (26) ആണ് അറസ്റ്റിലായത്. മംഗലപുരം പൊലീസാണ് പിടികൂടിയത്. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ പമ്പിലെ ജീവനക്കാരനായ കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിനാ (19)ണ് പരിക്കേറ്റത്.
ഇക്കഴിഞ്ഞ 18-നാണ് കേസിനാസ്പദമായ സംഭവം. കണിയാപുരത്തെ ഇന്ത്യൻ ഓയിൽ പമ്പിൽ ക്യൂ തെറ്റിച്ച് പെട്രോൾ അടിച്ച് നൽകാത്തതിനാണ് ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയത്. സംഭവം നടക്കുമ്പോൾ നിരവധി വാഹനങ്ങൾ ഇന്ധനം നിറക്കാനായി പമ്പിൽ കാത്തു നിൽപുണ്ടായിരുന്നു.
Read Also : കരിക്കിന് വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
അക്രമികൾ ലഹരി സംഘത്തിലുള്ളവരാണെന്ന വിവരം മനസ്സിലാക്കിയ പൊലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു. തുടർന്നാണ് ഒളിവിലായിരുന്ന ഷഫീഖ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കോട്ടയം രാമപുരം സ്വദേശി അമൽ വിനോദ് പിടിയിലാകാനുണ്ട്. അമൽ വിനോദാണ് ബൈക്കിൽ നിന്നിറങ്ങി ജീവനക്കാരനെ വെട്ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments