ThiruvananthapuramLatest NewsKeralaNattuvarthaNews

പിണറായിക്ക് പിന്നാലെ കോടിയേരിയും അമേരിക്കയിലേക്ക്: മന്ത്രി ചിഞ്ചുറാണിയും വിദേശത്തേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേയ്ക്ക്. ചികിത്സയ്ക്കായാണ് കോടിയേരിയും അമേരിക്കയിലേയ്ക്ക് പോകുന്നത്. എന്നാല്‍, പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറില്ലെന്നും, പാര്‍ട്ടി സെന്ററാണ് ചുമതലകള്‍ വഹിക്കുകയെന്നുമാണ് ലഭ്യമായ വിവരം.

അതേസമയം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും വിദേശത്തേക്ക് പോകാനൊരുങ്ങുന്നു. യുഎഇയില്‍ നടക്കുന്ന ലോക മലയാളി കൗണ്‍സിലിന്റെ കുടുംബ സംഗമം എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ചിഞ്ചുറാണി വിദേശത്തേക്ക് പോകുന്നത്.

ധർമ്മടത്ത് വീണ്ടും കല്ലിടൽ നീക്കം: സ്ഥലത്ത് വൻപൊലീസ് സന്നാഹം, പ്രതിഷേധം ശക്തം

മെയ് 6 മുതല്‍ 8 വരെയാണ് മന്ത്രിയുടെ യുഎഇ സന്ദര്‍ശനം. മന്ത്രി ചിഞ്ചുറാണിയുടെ യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കും. വിദേശയാത്രയുമായി ബന്ധപ്പെട്ട ഉത്തരവ് കഴിഞ്ഞ ദിവസം പൊതുഭരണ വകുപ്പ് പുറത്തിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button