Latest NewsKeralaNewsIndiaBusiness

സംരംഭകർക്ക് സന്തോഷ വാർത്തയുമായി ഐസിഐസിഐ ബാങ്ക്

ല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുമായാണ് രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റൽ ഇക്കോ സിസ്റ്റം ആരംഭിച്ചത്

ഡിജിറ്റൽ ഇക്കോ സിസ്റ്റം ആരംഭിച്ച് ഐസിഐസിഐ ബാങ്ക്. എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുമായാണ് രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റൽ ഇക്കോ സിസ്റ്റം ആരംഭിച്ചത്.

നിലവിലുള്ള ഇടപാടുകാർക്ക് കൂടുതൽ മെച്ചപ്പെട്ട ബാങ്കിംഗ് സേവനങ്ങൾ, നിരവധി മൂല്യവർധിത സേവനങ്ങൾ, 25 ലക്ഷം രൂപ വരെയുളള അതിവേഗം ഇടപാട്, കടലാസ് രഹിത ഓവർ ഡ്രാഫ്റ്റ് സൗകര്യം, ഉടനടി ഡിജിറ്റൽ കറൻറ് അക്കൗണ്ട് ആരംഭിക്കാനുളള സൗകര്യം തുടങ്ങി നിരവധി സംവിധാനമാണ് ഐസിഐസിഐ ബാങ്ക് ഇടപാടുകാർക്കായി ഒരുക്കുന്നത്.

Also Read: ‘ഡി ബീർസ് കള്ളിനൻ’ : ലോകത്തിൽ ഏറ്റവും വലിയ നീല രത്നം വിറ്റുപോയത് 57 മില്യൺ ഡോളറിന്

ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ ബാങ്കിൻറെ കോർപ്പറേറ്റ് ഇൻറർനെറ്റ് ബാങ്കിംഗ് ഫ്ലാറ്റ്ഫോം എന്നിവയിൽ നിന്ന് ഇൻസ്റ്റാബിസ് ആപ്പിന്റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് ഈ ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button