ചര്‍മ്മത്തിന്റെ നിത്യമനോഹാരിതയ്ക്കായി പ്രകൃതി കരുതി വെച്ച സൗന്ദര്യവസ്തുവാണ് തേൻ. ആരോഗ്യത്തിനും സൗന്ദര്യത്തിനും തേന്‍ ഉത്തമമാണ്. തേന്‍ പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മസൗന്ദര്യം പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ദിവസവും അല്‍പം തേനുപയോഗിച്ച് മുഖം കഴുകുന്നത് ചര്‍മ്മത്തെ മൃദുവാക്കാനും മുഖത്തെ കറുത്ത പാടുകള്‍ അകലാനും സഹായിക്കും.
മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ പോകാന്‍ തേനും കറുവപ്പട്ട പൊടിയും ചേര്‍ത്തിളക്കിയ കുഴമ്പ് മുഖക്കുരുവിന് മുകളില്‍ പുരട്ടാം. രാത്രിയില്‍ പുരട്ടിയതിന് ശേഷം രാവിലെ ചെറു ചൂട് വെള്ളത്തില്‍ മുഖം കഴുകുകയാണ് വേണ്ടത്. ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകളുടെ മാര്‍ദ്ദവം വര്‍ദ്ധിപ്പിക്കും.
Read Also : സൈബർ സുരക്ഷാ പ്രശ്നം: പുതിയ ചട്ടം ജൂൺ 27 മുതൽ, സുരക്ഷാക്രമീകരണങ്ങൾ ഇങ്ങനെ
തേന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റും. മുഖത്തിനു തിളക്കവും മൃദുത്വവും ലഭിക്കാൻ രണ്ടു സ്പൂണ്‍ തേന്‍ തുല്യ അളവിലുള്ള ഓറഞ്ച് ജ്യൂസുമായി ചേര്‍ത്ത് മുഖത്തും പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയാം.
Post Your Comments