അജ്മാൻ: ഈദുൽ ഫിത്തർ പ്രമാണിച്ച് ഏഴ് ദിവസം സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ച് അജ്മാൻ. ഏപ്രിൽ 30 മുതൽ മെയ് 6 വരെ അജ്മാനിൽ പാർക്കിംഗ് ഫീസ് ഈടാക്കില്ല. അബുദാബി മുൻസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മെയ് 7 മുതൽ പാർക്കിംഗ് പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ഈദുൽ ഫിത്തർ പ്രമാണിച്ച് ദുബായിലും ഏഴ് ദിവസം സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ചു. ഏപ്രിൽ 30 മുതൽ മെയ് 6 വരെ ദുബായിൽ പാർക്കിംഗ് ഫീസ് ഈടാക്കില്ല. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്റർ, പണമടച്ചുള്ള പാർക്കിങ് സോണുകൾ, പൊതു ബസുകൾ, ദുബായ് മെട്രോ, ട്രാം, മറൈൻ ട്രാൻസിറ്റ് മാർഗങ്ങൾ, സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ (സാങ്കേതിക പരിശോധന) എന്നിവയുൾപ്പെടെ പെരുന്നാൾ അവധിക്കാലത്ത് ആർടിഎ തങ്ങളുടെ എല്ലാ പൊതുഗതാഗത സേവനങ്ങളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
എല്ലാ പൊതുഗതാഗത സേവന കേന്ദ്രങ്ങൾക്കും ഏപ്രിൽ 30 മുതൽ മെയ് 8 വരെ അവധിയായിരിക്കും. 9 ന് സേവനം പുനരാരംഭിക്കും. സേവന ദാതാക്കളുടെ കേന്ദ്രങ്ങൾക്ക് ഏപ്രിൽ 30 മുതൽ മെയ് 7 വരെയും അവധിയായിരിക്കും. സർക്കാർ ജീവനക്കാർക്ക് 9 ദിവസം വരെയും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അഞ്ച് ദിവസം വരെയും അവധിയായിരിക്കും.
Post Your Comments