ഗ്രിറ്റ് കൺസൾട്ടിംഗിനെ ഏഴ് മില്യൺ ഡോളറിന് ഏറ്റെടുക്കാൻ ഒരുങ്ങി സെയിന്റ് ലിമിറ്റഡ്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഗ്രിറ്റ് കൺസൾട്ടിംഗ്.
2022 മെയ് അഞ്ചിനോ അതിനു മുൻപോ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്. ടെക്നോളജി കൺസൾട്ടിംഗ് ശക്തിപ്പെടുത്തുന്നതിനും പുതിയ ഉപഭോക്തൃ പോർട്ട്ഫോളിയോകളിലേക്ക് പ്രവേശനം നേടുന്നതിനുമാണ് പുതിയ ഏറ്റെടുക്കലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗ്രിറ്റ് കൺസൾട്ടിംഗ് 2022 സാമ്പത്തിക വർഷത്തിൽ 8.1 മില്യൺ രൂപയാണ് വിറ്റുവരവ് നേടിയത്. ലോഹ ഖനനം, ഊർജം തുടങ്ങിയ വ്യാവസായിക മേഖലകളിൽ കൺസൾട്ടിംഗ് ചെയ്യുന്നതിൽ വിദഗ്ധനാണ് ഇവർ. ഗ്രിറ്റ് കൺസൾട്ടിംഗ് ഏറ്റെടുക്കുന്നത് വഴി അതിൻറെ കൺസൾട്ടിംഗ് കഴിവുകൾ ത്വരിതപ്പെടുത്താനും ഉപഭോക്താക്കൾക്ക് ന്യൂതന സാങ്കേതിക പരിഹാരങ്ങൾ നൽകാനും സഹായിക്കും.
Also Read: അത്താഴം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
Post Your Comments