
ബീജിങ്: നാറ്റോ സൈനിക സഖ്യത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ചൈന. യൂറോപ്പ് മുഴുവൻ സംഘർഷഭരിതമാക്കിയത് നാറ്റോയാണ് എന്നാണ് ചൈന ആരോപിച്ചത്.
ആഗോള നിയമങ്ങൾ തെറ്റിക്കുന്നതിന് ചൈനയെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് കുറ്റപ്പെടുത്തിയിരുന്നു. ചൈന ഒരു വൻശക്തിയായി ഉയരാനുള്ള സാധ്യതകൾ ഇതിനാൽ കുറയുമെന്നും, ചൈനയുടെ ആക്രമണത്തിൽ നിന്നും തായ്‌വാന് സ്വയം പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങൾ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇതിന് തിരിച്ചടിയായാണ് ചൈന ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്. ‘പരമാധികാര രാഷ്ട്രങ്ങളിൽ മനപ്പൂർവ്വം യുദ്ധങ്ങൾ ഉണ്ടാക്കുകയും ബോംബുകൾ വർഷിക്കുകയുമാണ് നാറ്റോ ചെയ്തിട്ടുള്ളത്. നിരപരാധികളായ നിരവധി പൗരന്മാരെ കൊലപ്പെടുത്തുകയും അവരുടെ കിടപ്പാടം നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തത് നാറ്റോ ആണ്’ എന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ ആരോപിച്ചു.
Post Your Comments